
ദേശീയ കടുവ കണക്കെടുപ്പിൻ്റെ ആദ്യഘട്ടം ഇന്ന് അവസാനിക്കും. സംസ്ഥാനത്തെ 37 വനം ഡിവിഷനുകളിലായിരുന്നു ഈ സർവേ നടത്തിയത്. ഡിസംബർ ഒന്നിന് ആരംഭിച്ച് ഏപ്രിൽ ഒന്നിന് അവസാനിക്കുന്ന കടുവകളുടെ കണക്കെടുപ്പിൻ്റെ ആദ്യഘട്ടമാണ് ഇന്ന് പൂർത്തിയാകുന്നത്. ആദ്യ ദിനങ്ങളിൽ കടുവയുടെ കാഷ്ടം, കാൽപ്പാട്, ടെറിട്ടറി അടയാളപ്പെടുത്തിയ മരത്തിലെ മാന്തൽ, ഇരകളുടെ സാന്നിധ്യം എന്നിവയായിരുന്നു ഉദ്യോഗസ്ഥർ പ്രധാനമായും നിരീക്ഷിച്ചത്.
37 വനം ഡിവിഷനുകളെ 673 ബ്ലോക്കുകളാക്കി തിരിച്ചായിരുന്നു സർവേയുടെ തുടക്കം. വന്യമൃഗങ്ങൾക്ക് മുന്നിൽ അകപ്പെടാതെയും കാട്ടിൽ നടവഴി തെളിച്ചും ഉൾക്കാട്ടിലെ എണ്ണമെടുപ്പ് നടപടികൾ സാഹസികമായിരുന്നുവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇതുവരെ ലഭിച്ച വിവരങ്ങൾ പ്രത്യേകം തയ്യാറാക്കിയ ആപ്ലിക്കേഷനിൽ രേഖപ്പെടുത്തിക്കഴിഞ്ഞു. ഇവയുടെ വിശകലനം രണ്ടാമത്തെ ഘട്ടത്തിൽ വൈകാതെ തുടങ്ങും. മൂന്നാംഘട്ടം ക്യാമറ ട്രാപ്പിങ് ആണ്. ഇത് ഓരോ കടുവകളേയും വ്യക്തിഗതമായി തിരിച്ചറിയാനും പ്രായം കണക്കാക്കാനും ഉൾപ്പെടെ സഹായിക്കും. പ്രായം ചെന്ന എത്ര കടുവകൾ ഉണ്ട്, അവ കാടിറങ്ങാനുള്ള സാധ്യത എന്നിവ ക്രോഡീകരിക്കാനും മുൻകരുതൽ എടുക്കാനും ഈ വിവരങ്ങൾ പ്രയോജനപ്പെടും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.