ദേശീയ ഗെയിംസില്‍ കേരളത്തിന് ആദ്യ വെള്ളി. ബീച്ച് ഹാന്‍ഡ്ബോള്‍ വനിതാ വിഭാഗത്തിലാണ് കേരളം വെള്ളി സ്വന്തമാക്കിയ്. ഫൈനലില്‍ കേരളം ഹരിയാനയോട് പരാജയപ്പെട്ടതോടെയാണ് വെള്ളിയിലൊതുങ്ങിയത്. 5x5 വനിതാ ബാസ്കറ്റ്ബോളില്‍ കേരളം സെമിഫൈനലില്‍ കടന്നു. പഞ്ചാബിനെ 76–44 എന്ന സ്കോറിനാണ് കേരളം പരാജയപ്പെടുത്തിയത്. പുരുഷ വിഭാഗം ഖോ ഖോയില്‍ കേരളം വെങ്കലം സ്വന്തമാക്കി.
വനിതാ വോളിബോളില്‍ കേരളം ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിഫൈനലില്‍.
പുരുഷ വിഭാഗം വോളിബോളില്‍ കര്‍ണാടകയ്ക്കെതിരെ കേരളം ജയം നേടി. സ്കോര്‍52–21, 25–18, 25–18. രണ്ട് സ്വര്‍ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവുമാണ് കേരളം ഇതുവരെ നേടിയത്. 45 കിലോഗ്രാം ഭാരോദ്വഹനത്തില്‍ സുഫ്ന ജാസ്മിനും നീന്തലില്‍ 200 മീറ്റര്‍ ബ്രസ്റ്റ് സ്ട്രോക്കില്‍ ഹര്‍ഷിത ജയറാമുമാണ് സ്വര്‍ണമണിഞ്ഞത്. നീന്തലില്‍ 200 മീറ്റര്‍ ഫ്രീസ്റ്റൈല്‍, 100 മീറ്റര്‍ ബട്ടര്‍ഫ്ലൈ എന്നിവയില്‍ സജന്‍ ഇരട്ടവെങ്കലം നേടിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.