
സ്കൂളുകള്‍ക്കും ആരാധനാലയങ്ങള്‍ക്കും സമീപത്ത് നിന്ന് മത്സ്യ മാംസ വില്‍പ്പന നിരോധിക്കുമെന്ന് പ്രഖ്യാപനവുമായി ബിഹാര്‍ ഉപമുഖ്യമന്ത്രി വിജയ് സിന്‍ഹ. കുട്ടികള്‍ക്കിടയിലെ അക്രമ വാസന തടയാനാണ് തീരുമാനമെന്നാണ് മന്ത്രിയുടെ വിചിത്രവാദം. ആളുകളുടെ ഭക്ഷണ ശീലങ്ങളോട് എതിര്‍പ്പില്ലെന്നും എന്നാല്‍ ചില സ്ഥലങ്ങളിലെ പരസ്യ വില്‍പ്പന നിരോധിക്കേണ്ടത് അനിവാര്യമാണെന്നുമാണ് സിന്‍ഹ പറഞ്ഞത്.
പ്രതിവര്‍ഷം 4,20,000 ടണ്‍ മാംസവും 9,59,000 ടണ്‍ മത്സ്യവുമാണ് ബിഹാറില്‍ വില്‍പ്പന നടത്തുന്നത്. മത്സ്യവും മാംസവും വില്‍ക്കുന്ന ലൈസന്‍സില്ലാത്ത സ്ഥാപനങ്ങളും തെരുവോരത്തെ ഓപ്പണ്‍ എയര്‍ വില്‍പ്പനയും തടയുമെന്ന് ബിഹാര്‍ സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.