22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 4, 2024
November 25, 2024
October 16, 2024
August 13, 2024
August 1, 2024
July 31, 2024
June 11, 2024
May 28, 2024
May 9, 2024
March 29, 2024

മത്സ്യങ്ങള്‍ ചത്തുപൊങ്ങിയ സംഭവം: നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
June 11, 2024 7:36 pm

പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയ സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കുന്നതില്‍ നടപടി സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പെരിയാറിന്റെ തീരത്തുനിന്നുള്ള ഫാക്ടറികളിൽ നിന്നും രാസമാലിന്യം ഒഴുക്കിവിട്ടതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ടി ജെ വിനോദിന്റെ ഉപക്ഷേപത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
മഴ ശക്തിപ്പെട്ടതിനെ തുടർന്ന് പാതാളം റെഗുലേറ്റർ‑കം-ബ്രിഡ്ജിന്റെ ഷട്ടർ തുറന്നപ്പോൾ റെഗുലേറ്ററിന് മുകൾ വശത്തുനിന്ന് ഓക്സിജന്റെ അളവു കുറഞ്ഞ ജലം കൂടിയ അളവിൽ ഒഴുകിയെത്തിയതാണ് മത്സ്യനാശത്തിന് കാരണമായതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. 

പെരിയാർ നദിയിലേക്ക് പാഴ്ജലം ശുദ്ധീകരണത്തിനുശേഷം പുറംതള്ളുന്നതിന് അനുവദിച്ചിട്ടുള്ള അഞ്ച് വ്യവസായശാലകളിൽ നിന്നും മലിനജലം പുറന്തള്ളുന്നതായി പരിശോധനയിൽ കണ്ടെത്തിയിട്ടില്ല. ഏലൂർ, എടയാർ ഭാഗത്തുള്ള വ്യവസായ ശാലകളിൽ മലിനീകരണ നിയന്ത്രണ ബോർഡ് തുടർന്നുള്ള ദിവസങ്ങളിലും വിശദമായ പരിശോധന നടത്തിയിരുന്നു. 

മത്സ്യനാശം സംബന്ധിച്ച് കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷൻ സ്റ്റഡീസിന്റെ റിപ്പോർട്ട് കൂടി ലഭ്യമായ ശേഷമേ മലിനീകരണ നിയന്ത്രണബോർഡ് വിശദമായ റിപ്പോർട്ട് സമർപ്പിക്കുകയുള്ളൂ. പ്രാഥമിക വിവരങ്ങൾ പ്രകാരം 13.56 കോടി രൂപയുടെ മത്സ്യനാശം ഉണ്ടായിട്ടുണ്ട്. മത്സ്യകൃഷിക്കാർക്ക് നഷ്ടപരിഹാരം അനുവദിക്കുന്നത് സംബന്ധിച്ച് നിർദേശങ്ങൾ ലഭിക്കുന്ന മുറയ്ക്ക് അവ പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 

Eng­lish Summary:Fish die-off inci­dent: Chief Min­is­ter will pay compensation
You may also like this video

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.