സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ കയ്പമംഗലത്ത് മത്സ്യ കർഷകർക്ക് മത്സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി വിതരണം ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബീന സുരേന്ദ്രൻ, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ സുകന്യ ടീച്ചർ, കയ്പമംഗലം ഫിഷറീസ് പ്രൊമോട്ടർ എൻ പി കൃഷ്ണപ്രസാദ്, ജനപ്രതിനിധികളായ മണി ഉല്ലാസ്, പി എച്ച് അബ്‌ദുല്ല, സുജിത്, ജിനൂപ്, ഷാജഹാൻ, ഇസ്ഹാക് തുടങ്ങിവയവർ പങ്കെടുത്തു. കയ്പമംഗലം ഗ്രാമ പഞ്ചായത്ത് പഞ്ചായത്തിലെ 135 കർഷകർക്കായി രോഹു, മൃഗാല എന്നീ ഇനങ്ങളിൽപ്പെട്ട 36740 മത്സ്യ കുഞ്ഞുങ്ങളെയാണ് വിതരണം ചെയ്തത്.
English Summary: fish farming in kaipamangalam
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.