14 February 2026, Saturday

Related news

February 14, 2026
February 14, 2026
February 13, 2026
February 12, 2026
February 9, 2026
February 7, 2026
February 6, 2026
February 6, 2026
February 6, 2026
February 6, 2026

മീൻ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ജിം ട്രെയിനറായ യുവാവ് മരിച്ചു

Janayugom Webdesk
തിരുവനന്തപുരം
October 9, 2025 10:59 am

പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസിന് സമീപം മീൻ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. നന്ദിയോട് കള്ളിപ്പാറ സ്വദേശി അനന്തുവാണ് (24) അപകടത്തില്‍ മരിച്ചത്. പാലോട് പ്രവർത്തിക്കുന്ന ഒരു ജിമ്മിലെ ട്രെയിനറായി ജോലി ചെയ്യുകയായിരുന്നു അനന്തു.

പരിശീലനം കഴിഞ്ഞ് രാവിലെ 8.45-ഓടെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസിന് സമീപം മീൻ അനന്തു സഞ്ചരിച്ച ബൈക്കിൽ, നന്ദിയോട് നിന്ന് പാലോട്ടേക്ക് അമിത വേഗതയിൽ മീൻ കയറ്റി വന്ന മിനി ലോറി ഇടിച്ചാണ് അപകടുണ്ടായത്. അനന്തു സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. പാലോട്ടെ ഒരു മൊബൈൽ ഷോപ്പിലും അനന്തു ജോലിനോക്കിയിരുന്നു. മീൻ ലോറിയും ഡ്രൈവറെയും പാലോട് പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.