
ഭാരതപ്പുഴയില്‍ അനധികൃതമായി മീന്‍ പിടിച്ചവര്‍ക്കെതിരെ നടപടിയെടുത്ത് ഫീഷറീസ് വകുപ്പ്. മാന്നന്നൂര്‍ ഉരുക്കുതടയണ പ്രദേശത്ത് നടത്തിയ പരിശോധനയില്‍ നാലുപേരില്‍ നിന്ന് 8,000 രൂപ പിഴയീടാക്കി. ഇവരില്‍നിന്ന് ഒന്നിലധികം കൊളുത്തുകളുള്ള സ്‌പൈഡര്‍ ഹുക്കുകളും പിടികൂടി. ഫിഷറീസ് വകുപ്പിന് ലഭിച്ച പരാതിയെത്തുടര്‍ന്നായിരുന്നു മാന്നനൂര്‍ ഉരുക്കുതടയണ പ്രദേശത്ത് പരിശോധന നടത്തിയത്. ഒന്നിലധികം കൊളുത്തുകളുള്ള സ്‌പൈഡര്‍ ഹുക്കുകള്‍ ഉപയോഗിച്ച് പുഴയില്‍ മീന്‍പിടിച്ചവരുടെ പേരിലാണ് നടപടിയെടുത്തത്.
ഭാരതപ്പുഴയുടെ വിവിധ ഭാഗങ്ങളിലുള്ള തടയണപ്രദേശങ്ങളിലും പുഴയിലും ഒരു ചൂണ്ടയില്‍ത്തന്നെ ഒന്നിലധികം കൊളുത്തുകളുള്ള സ്‌പൈഡര്‍ കൊളുത്തുകള്‍ ഉപയോഗിച്ച് മീന്‍പിടിക്കുന്നുണ്ടെന്ന് ഫിഷറീസ് വകുപ്പിന് പലയിടങ്ങളില്‍നിന്നായി പരാതി ലഭിച്ചിരുന്നു. ആഴ്ചകള്‍ക്കുമുന്‍പ്, പുഴയില്‍ കാണാതായ മത്സ്യത്തൊഴിലാളിയെ പുഴയില്‍ തിരയുന്നതിനിടെ പൊട്ടിയ സ്‌പൈഡര്‍ കൊളുത്ത് ഉദ്യോഗസ്ഥന്റെ കാലില്‍ തറച്ച് പരിക്കേറ്റിരുന്നു. ഇതേത്തുടര്‍ന്ന് ഉരുക്കുതടയണയുടെ പൈങ്കുളം ഭാഗത്ത് ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തുകയായിരുന്നു.
ഇത്തരം ചൂണ്ടകള്‍ ഉപയോഗിക്കുന്നവരില്‍നിന്ന് 10,000 രൂപവരെ പിഴ ചുമത്തുമെന്ന് ഫിഷറീസ് വകുപ്പ് അധികൃതര്‍ പറഞ്ഞു. ഒറ്റക്കൊളുത്ത് ഉപയോഗിച്ച് മീന്‍പിടിക്കുന്നതിന് തടസ്സമില്ലെന്നും അറിയിച്ചു.ആലത്തൂര്‍ മത്സ്യഭവന്‍ ഫിഷറീസ് ഓഫീസര്‍ അരുണ്‍ ബേബി, അക്വാ കള്‍ച്ചര്‍ പ്രൊമോട്ടര്‍ കെ. വിനോദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അനധികൃത മീന്‍പിടിത്തം തടയുന്നതിനായി പരിശോധന തുടരുമെന്നും അധികൃതര്‍ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.