13 November 2024, Wednesday
KSFE Galaxy Chits Banner 2

Related news

November 10, 2024
July 14, 2024
July 12, 2024
December 19, 2023
December 14, 2023
October 30, 2023
September 11, 2023
August 22, 2023
August 21, 2023
August 20, 2023

ആഴക്കടൽ ട്രോളറുകൾക്ക് ഫിഷറീസ് അനുമതി; ചെന്നിത്തലയുടെ ആരോപണങ്ങൾക്ക് പിന്നിൽ എൻ പ്രശാന്ത് ഐഎഎസ് : മേഴ്‌സികുട്ടിയമ്മ

Janayugom Webdesk
തിരുവനന്തപുരം
November 10, 2024 1:52 pm

5000 കോടിയുടെ ആഴക്കടല്‍ ട്രോളറുകള്‍ക്ക് ഫിഷറീസ് വകുപ്പ് അനുമതി നല്‍കിയെന്ന തരത്തില്‍ താന്‍ മന്ത്രിയായിരുന്ന സമയത്ത് വന്ന രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾക്ക് പിന്നിൽ എൻ പ്രശാന്ത് ഐഎഎസ് ആയിരുന്നെന്ന് മേഴ്‌സികുട്ടിയമ്മ . രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന പ്രശാന്ത് , ചെന്നിത്തലയുമായി നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയാണ് ‘ആഴക്കടല്‍’ വില്പന എന്ന ‘തിരക്കഥ’. തിരക്കഥയ്ക്ക് പിന്നിലെ ലക്ഷ്യം തീരദേശമണ്ഡലങ്ങള്‍ ആകെ യുഡിഎഫിന് ഉറപ്പാക്കുക എന്നതായിരുന്നുവെന്നും മേഴ്‌സിക്കുട്ടിയമ്മ ആരോപിച്ചു.

ഫേസ്ബുക്കിലൂടെയായിരുന്നു മുന്‍മന്ത്രിയുടെ പ്രതികരണം. 5000 കോടിയുടെ ആഴക്കടല്‍ ട്രോളറുകള്‍ക്ക് ഫിഷറീസ് വകുപ്പ് അനുമതി നല്‍കിയെന്ന് 2021ലാണ് അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒരു വെടി പൊട്ടിക്കുന്നത് . എന്നാൽ ഇങ്ങനെ ഒരു സംഭവം ഇല്ലെന്നും തികച്ചും അടിസ്ഥാന രഹിതമാണ് എന്നും മാധ്യമ പ്രവർത്തകരോട് താൻ മറുപടി നല്‍കി. അടുത്ത ദിവസം രമേശ് ചെന്നിത്തല ഒരു അമേരിക്കന്‍ മലയാളിയുമായി 5000 കോടിയുടെ എംഒയു ഒപ്പുവെച്ചതിന്റെ രേഖ പുറത്തുവിട്ടു. ഫിഷറീസ് വകുപ്പ് എംഒയു വില്‍ ഒപ്പുവച്ചു എന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം. 

എന്നാല്‍ എംഒയുവിൽ ഒപ്പ് വെച്ചത് നാവിഗേഷന്റെ എംഡിയായ പ്രശാന്തുമായിട്ടായിരുന്നു. പ്രശാന്ത്,രമേശ് ചെന്നിത്തലയുമായി നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയായിരുന്നു ആ ആരോപണത്തിന് പിന്നിൽ. സംഭവം അന്വേഷിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ഗൂഢാലോചന മനസിലാകുന്നത്. വ്യവസായ വകുപ്പ് കൊച്ചിയില്‍ നിക്ഷേപ സംഗമം നടത്തിയിരുന്നു. അവിടെ വന്ന ചില വികസന പദ്ധതികള്‍ എന്ന വ്യാജേനയാണ് വ്യവസായ വകുപ്പുമായി ബന്ധമില്ലാത്ത ഇല്‍ലന്റ് നാവിഗേഷന്‍ എംഡി 5000 കോടി രൂപയുടെ വികസന പദ്ധതി ഇഎംസിസിയുമായി എംഒയു ഒപ്പ് വെക്കുന്നത്. അതും സർക്കാരിന്റെ അവസാന ദിവസങ്ങളില്‍. ഇതേ ഇഎംസിസിക്കാരനാണ് കുണ്ടറയില്‍ തനിക്കെതിരെ മത്സരിച്ച ഒരു സ്ഥാനാര്‍ത്ഥി. ഈ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതിനു പിന്നില്‍ ദല്ലാള്‍ നന്ദകുമാറും. വഞ്ചനയുടെ പര്യായമാണ് പ്രശാന്തെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. 

TOP NEWS

November 12, 2024
November 12, 2024
November 12, 2024
November 12, 2024
November 11, 2024
November 11, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.