10 December 2025, Wednesday

Related news

December 9, 2025
December 9, 2025
December 8, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 5, 2025
December 3, 2025
December 3, 2025

ബ്രേക്ക് നഷ്ടപ്പെട്ട ബസിനടിയില്‍പ്പെട്ട് അഞ്ച് ബൈക്കുകള്‍ തകര്‍ന്നു; പരിക്കുകളോടെ രക്ഷപ്പെട്ട് യാത്രികര്‍

Janayugom Webdesk
തൃശൂര്‍
October 26, 2023 9:54 pm

പുതുക്കാട് റയില്‍വേ ഗേറ്റില്‍ ബ്രേക്ക് നഷ്ടപ്പെട്ട സ്വകാര്യ ബസ് പിന്നിലേക്കിറങ്ങിയുണ്ടായ അപകടത്തിൽ രണ്ട് പേര്‍ക്ക് പരിക്ക്. അപകടത്തില്‍ ബസിനടിയില്‍പ്പെട്ട് അഞ്ച് ഇരുചക്രവാഹനങ്ങള്‍ തകര്‍ന്നു. ഇന്ന് രാവിലെ എട്ടോടെ ആയിരുന്നു അപകടം. പുതുക്കാട് റയില്‍വേ ഗേറ്റിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യബസാണ് ബ്രേക്ക് നഷ്ടപ്പെട്ട് പുറകിലേക്ക് ഇറങ്ങി ഇരുചക്രവാഹനങ്ങളിലേക്ക് കയറിയത്. ഗേറ്റ് തുറക്കാനായി കാത്തുകിടന്നിരുന്ന വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്.

ബസ് വരുന്നത് കണ്ട ഇരുചക്ര വാഹനങ്ങളിലെ യാത്രക്കാര്‍ വാഹനങ്ങളില്‍ നിന്നും ചാടിയിറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. എന്നാല്‍ ഇരുചക്രവാഹനങ്ങള്‍ ബസിനടിയില്‍പ്പെട്ടു. ഓടിയിറങ്ങിയ യാത്രക്കാരില്‍ രണ്ട് പേര്‍ക്ക് നിസാര പരിക്കേറ്റു. അഞ്ച് ഇരുചക്ര വാഹനങ്ങള്‍ ഭാഗികമായി തകര്‍ന്നു. ചേര്‍പ്പില്‍ നിന്നും പുതുക്കാടേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

Eng­lish Sum­ma­ry: Five bikes were crushed under a bus that lost its brakes; Pas­sen­gers escaped with injuries

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.