19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 10, 2024
August 30, 2024
August 8, 2024
July 20, 2024
July 13, 2024
June 14, 2024
May 18, 2024
May 12, 2024
May 6, 2024
March 13, 2024

അഞ്ച് കോടി ഡോസ് കോവാക്സിൻ കെട്ടിക്കിടക്കുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
November 6, 2022 9:59 pm

ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്റെ കമ്പനികളില്‍ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ. 2023 തുടക്കത്തിൽ കാലാവധി അവസാനിക്കുന്ന കോവിഡ് പ്രതിരോധ വാക്സിനുകളാണ് ഇത്രയേറെ കെട്ടിക്കിടക്കുന്നത്. രാജ്യത്ത് കോവിഡ് വ്യാപനത്തിന് ശമനമുണ്ടായതോടെ പ്രതിരോധ വാക്സിനുകൾക്ക് ആവശ്യം കുറഞ്ഞിരുന്നു. 2021ൽ 100 കോടി ഡോസ് വാക്സിൻ ഉൽപ്പാദിപ്പിക്കുകയെന്ന ലക്ഷ്യം ഭാരത് ബയോടെക് കൈവരിച്ചിരുന്നു.

എന്നാൽ, 2022ഓടെ വാക്സിൻ ആവശ്യകതയില വൻതോതിൽ കുറവുണ്ടായി. ഇതോടെ, ഈ വർഷം തുടക്കത്തിൽ തന്നെ കോവാക്സിന്‍ ഉല്പാദനം കമ്പനി നിർത്തിവച്ചിരുന്നു. 20 കോടി ഡോസ് കോവാക്സിൻ ശേഖരം കമ്പനിക്കുണ്ടെന്നും ഇതിൽ അഞ്ച് കോടി വിതരണത്തിന് തയാറാണെന്നും ഭാരത് ബയോടെക് വൃത്തങ്ങൾ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. രാജ്യവ്യാപകമായി വാക്സിനേഷൻ ഡ്രൈവിന് കീഴിൽ കോവാക്സിൻ ഉൾപ്പെടെ 219.71 കോടി ഡോസ് കോവിഡ് വാക്സിനുകൾ നൽകിയിട്ടുണ്ട്.

Eng­lish Sum­ma­ry: Five crore dos­es of cov­ac­cine are pending
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.