
എയ്റ്റ് പായ്ക്ക് മസില്‍ വരുത്താനായി അഞ്ച് കോടിയോളം ചെലവഴിച്ച് ജിമ്മന്മാരെ അമ്പരപ്പിച്ചിരിക്കുകയാണ് ഒരു ചൈനക്കാരൻ. മസിലുകള്‍ രൂപപ്പെടുത്തുന്നതിനുള്ള ഹൈലൂണിക് ആസിഡ് കുത്തിവെക്കുന്നതിനാണ് ഇത്രയും തുക ചെലവഴിച്ചതെന്നാണ് യുവാവിന്റെ വിശദീകരണം.
വടക്കുകിഴക്കന്‍ ചൈനയിലെ ഹീലോങ്ജിയാങ് പ്രവിശ്യയില്‍ നിന്നുള്ള ആന്‍ഡി ഹാവോ ടിയാനന്‍ എന്നയാളാണ് ഇത്രം രൂപ ചിലവഴിച്ചത്. മസിലുകള്‍ രൂപപ്പെടുത്താന്‍ ഹൈലൂണിക് ആസിഡ് കുത്തിവെച്ച് എയ്റ്റ് പാക്ക് നേടിയ ചൈനയിലെ ആദ്യ വ്യക്തി താനാണെന്നാണ് ഇയാള്‍ സ്വയം അവകാശപ്പെടുന്നത്. സൂഹമാധ്യമങ്ങലില്‍ ഏകദേശം 100,000 ഫോളോവേഴ്സുണ്ട് ഹാവോയ്ക്ക്. ഹൈലൂണിക് ആസിഡ് സന്ധികള്‍ ലൂബ്രിക്കേറ്റ് ചെയ്യാനും ചര്‍മ്മത്തിലെ ഈര്‍പ്പം നിലനിര്‍ത്താനും സഹായിക്കുന്ന ശരീരത്തില്‍ സ്വാഭാവികമായി കാണപ്പെടുന്നതാണ്. മൊത്തം 10,000 കുത്തിവെയ്പ്പുകള്‍ നടത്താനാണ് യുവാവിന്റെ ആലോചന.
ഇത്തരം കുത്തിവയ്പ്പുകള്‍ അപകടകരമാണെന്ന് അദ്ദേഹത്തിന്റെ ഫോളോവേഴ്സ് കമ്മന്റ് ചെയ്തിരുന്നു. എന്നാല്‍ വ്യായാമത്തിലൂടെ പേശീബലം വര്‍ധിപ്പിക്കാന്‍ കഴിയാത്തതിനാലാണ് ഇങ്ങനൊരു വഴി സ്വീകരിച്ചതെന്ന് യുവാവ് പറഞ്ഞു. കൂടാതെ ഗിന്നസ് റെക്കോര്‍ഡിന് വേണ്ടി അപേക്ഷിക്കാൻ തയ്യാറെടുക്കുകയാണെന്നും ആന്‍ഡി ഹാവോ ടിയാനന്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.