18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 2, 2024
November 26, 2024
October 25, 2024
September 24, 2024
September 22, 2024
August 22, 2024
August 21, 2024
August 21, 2024
August 20, 2024
August 13, 2024

കാഞ്ഞാറില്‍ ഉരുള്‍പൊട്ടലിലകപ്പെട്ട കുടുംബത്തിലെ അഞ്ച് മൃതദേഹങ്ങളും കണ്ടെത്തി

Janayugom Webdesk
ഇടുക്കി
August 29, 2022 11:17 am

തൊടുപുഴ കാഞ്ഞാറില്‍ ഉരുള്‍പൊട്ടലിലകപ്പെട്ട കുടുംബത്തിലെ എല്ലാവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. ചിറ്റടിച്ചാല്‍ സ്വദേശി സോമനും കുടുംബവുമാണ് മരിച്ചത്. സോമന്‍, അമ്മ തങ്കമ്മ, ഭാര്യ ജയ, മകള്‍ ഷിമ, മകളുടെ മകന്‍ ദേവാനന്ദ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ചെളിയില്‍ പുതഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങള്‍.

നാട്ടുകാരുടെയും എന്‍ഡിആര്‍എഫിന്റെയും അഗ്‌നിശമന സേനയുടെയും ഡോഗ് സ്‌ക്വാഡിന്റയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ടാപ്പിംഗ് തൊഴിലാളിയായ ജയന്‍ അഞ്ച് സെന്റ് പുരയിടത്തിലാണ് താമസിച്ചുവന്നത്. പുലര്‍ച്ചയോടെ കുതിച്ചെത്തിയ ഉരുള്‍പൊട്ടലില്‍ വീടുള്‍പ്പടെ ഒലിച്ചുപോകുകയായിരുന്നു.

Eng­lish sum­ma­ry; Five dead bod­ies of the land­slide-hit fam­i­ly were found in Kanjar

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.