വിമാനത്തില്‍ നിന്ന് ഭക്ഷണസാമഗ്രികള്‍ അടങ്ങിയ പാരഷൂട്ട് താഴേക്കിട്ട് അഞ്ചുമരണം.പാരഷൂട്ട് വിടരാതിരുന്നതിനെ തുടര്‍ന്നാണ് മരണം അപകടമുണ്ടായത്. ഭക്ഷണ സാമഗ്രികള്‍ ഉള്‍പ്പെടെ നിറച്ച പെട്ടികളായിരുന്നു പാരഷൂട്ടില്‍ ഉണ്ടായിരുന്നത്. സഹായം കാത്ത് താഴെ നിന്നവര്‍ക്ക് മേലെയാണ് പാക്കറ്റുകള്‍ വീണത്. കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്ന ഗാസയില്‍ അമേരിക്ക ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങള്‍ ആകാശമാര്‍ഗം സഹായവിതരണം നടത്തുന്നുണ്ട്.
വിമാനത്തില്‍ നിന്ന് സഹായ പാക്കറ്റുകള്‍ താഴേക്കിടുന്നത് ഒട്ടും പ്രയോജനകരമല്ലെന്നും അതിര്‍ത്തികളിലൂടെ ഭക്ഷണം എത്തിക്കുന്നതാണ് നല്ലതെന്ന് ഗാസ സര്‍ക്കാര്‍ അറിയിച്ചു. ഗാസ മുനമ്പിലെ പൗരന്മാരുടെ ജീവിതത്തിന് ഇത് ഭീഷണിയാണെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും പാഴ്സലുകള്‍ പൗരന്മാരുടെ തലയില്‍ വീണപ്പോഴാണ് ഇത് സംഭവിച്ചതെന്നും ഗാസ സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു. വടക്കന്‍ ഗാസയിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചവരില്‍ കുറഞ്ഞത് 20 പേര്‍ ഭക്ഷണക്ഷാമത്തില്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. തെക്കന്‍ ഗാസയിലും ക്ഷാമം മൂലമുള്ള ബാലമരണങ്ങള്‍ സംഭവിക്കുന്നുണ്ടെന്ന് യുനിസെഫ് അറിയിച്ചു.
English Summary:Five died after the aid package dropped from the plane
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.