22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 18, 2026
January 14, 2026
January 8, 2026
January 4, 2026
January 2, 2026
January 1, 2026
December 31, 2025
December 24, 2025

കൊച്ചിയില്‍ കടലിൽ മത്സ്യബന്ധനത്തിന് പോയ അഞ്ച് മത്സ്യത്തൊഴിലാളികളെ കാണാതായി

Janayugom Webdesk
കൊച്ചി
October 24, 2025 7:10 pm

കൊച്ചി ചെല്ലാനത്തുനിന്ന് കടലിൽ മത്സ്യബന്ധനത്തിന് പോയ അഞ്ച് മത്സ്യത്തൊഴിലാളികളെ കാണാതായി. KL03 4798 എന്ന നമ്പറിലുള്ള ഇമ്മാനുവൽ എന്ന വള്ളത്തിൽ പോയവരെയാണ് കാണാതായത്. ഒറ്റ എൻജിൻ ഘടിപ്പിച്ച വള്ളമാണിത്. ഇന്ന് പുലർച്ചെയാണ് ഇവർ കടലിലേക്ക് പോയത്. രാവിലെ 9 മണിയോടെ മടങ്ങി വരേണ്ടതായിരുന്നു. സെബിൻ, പാഞ്ചി, കുഞ്ഞുമോൻ, പ്രിൻസ്, ആന്റപ്പൻ, എന്നിവരെയാണ് കാണാതായത്. ചെല്ലാനം കണ്ടക്കടവ് സ്വദേശികളാണ് വള്ളത്തിലുള്ള ഉണ്ടായിരുന്നത്. എല്ലാവരും കണ്ടക്കടവ് സ്വദേശികളാണ്. കാണാതായവര്‍ക്കായി കോസ്റ്റ് ഗാർഡും നേവിയും അടക്കം തെരച്ചിൽ ആരംഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.