9 December 2025, Tuesday

Related news

December 9, 2025
December 8, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 5, 2025
December 3, 2025
December 3, 2025
December 1, 2025

വിനോദസഞ്ചാരികളുടെ ബസ് മറിഞ്ഞ് അഞ്ച് പേർക്ക് പരിക്ക്

Janayugom Webdesk
കാഞ്ഞാർ
January 14, 2023 11:36 pm

കാഞ്ഞാർ — വാഗമൺ റൂട്ടിൽ കൂവപ്പള്ളിക്ക് സമീപം എസ് വളവിൽ തമിഴ്നാട് സന്ദർശിച്ച് മടങ്ങിയ പെരുമ്പാവൂർ സ്വദേശികളായ വിനോദസഞ്ചാരികൾ സഞ്ചരിച്ച ബസ്മറിഞ്ഞ് അഞ്ച് പേർക്ക് പരിക്കേറ്റു. രാത്രി 9 നാണ് അപകടം.

പെരുമ്പാവൂർ ഭാഗത്തുള്ള അങ്കണവാടി ജീവനക്കാരും കുടുംബാംഗങ്ങളുമാണ് ബസിൽ ഉണ്ടായിരുന്നത്. തമിഴ്നാട് നിന്നും വാഗമൺ എത്തി തിരികെ വരുന്ന വഴിയാണ് അപകടം. കൂവപ്പള്ളി എസ് വളവിൽ വച്ച് നിയന്ത്രണം വിട്ട ബസ് സമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് നിന്നതിനാൽ വലിയ അപകടം ഒഴിവായി. 

ബസ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് നിന്നില്ലായിരുന്നെങ്കിൽ 50 അടി താഴ്ചയിലേക്ക് മറിയുമായിരുന്നു. റോഡിൽ ബസ് മറിഞ്ഞ നിലയിലാണ്. തൊടുപുഴ മൂലമറ്റം എന്നിവിടങ്ങളിൽ നിന്ന് എത്തിയ അഗ്നി രക്ഷാ സേനയും പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റ അഞ്ചു പേരെയും തൊടുപുഴയിലെ വിവിധ ആശുപത്രിയിലേക്ക് മാറ്റി.

Eng­lish Sum­ma­ry: Five injured as tourist bus overturns

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.