22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
October 29, 2024
October 6, 2024
October 1, 2024
September 6, 2024
August 3, 2024
July 22, 2024
June 19, 2024
March 18, 2024
February 29, 2024

റേഷന്‍കടകള്‍ മിനി സൂപ്പര്‍മാര്‍ക്കറ്റുകളാകും: മന്ത്രി ജി ആര്‍ അനില്‍

Janayugom Webdesk
തൃശൂര്‍
April 19, 2023 5:39 pm

റേഷൻ കടകളുടെ പശ്ചാത്തല സൗകര്യം വിപുലമാക്കി ചെറിയ സൂപ്പർ മാർക്കറ്റ്, മൈക്രോ എടിഎം എന്നിവയാക്കി മാറ്റുന്നതിനാണ് കെ സ്റ്റോറിലൂടെ ലക്ഷ്യമിടുന്നതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പു മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. കെ സ്റ്റോർ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായുള്ള സ്വാഗതസംഘം രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്മാർട്ട് കാർഡുകളുടെ സഹായത്തോടെ മിനി ബാങ്കിംഗ്, യൂട്ടിലിറ്റി പേയ്മെന്റ്, ഛോട്ടു ഗ്യാസ് വിതരണം, മിൽമ ഉൽപന്നങ്ങൾ , ശബരി ബ്രാൻഡ് ഉൽപന്നങ്ങൾ , ഓൺലൈൻ / ഇതര സേവനങ്ങൾ ലഭ്യമാകുന്ന കോമൺ സർവ്വീസ് സെന്റർ എന്നിവ ലഭ്യമാക്കിയാണ് റേഷൻ കടകൾ കെ സ്റ്റോറുകളാക്കി മാറ്റുന്നത്. ഡിജിറ്റൽ രൂപത്തിൽ സാധനത്തിന്റെ വില നൽകുന്നതിന് പുറമെ ചെറിയ ബാങ്ക് ഇടപാടുകൾ നടത്താനും ബാങ്ക് അക്കൗണ്ടിൽ നിന്നും തുക പിൻവലിക്കാനുമുള്ള സംവിധാനവും കെ സ്റ്റോറിലുണ്ടാകും. കുടിവെള്ളത്തിന്റെയും വൈദ്യുതിയുടെയും ബില്ലുകൾ അടയ്ക്കാനുള്ള സംവിധാനവും റേഷൻ കടകളിലുണ്ടാകും. പൊതുജനങ്ങൾക്ക് റേഷൻ കടകൾ വഴി നിത്യോപയോഗ സാധനങ്ങളും അവശ്യസർവ്വീസുകളും ലഭ്യമാകുന്നതോടൊപ്പം റേഷൻ ഡീലർമാർക്ക് കൂടുതൽ വരുമാനവും ലഭിക്കുന്ന വിധത്തിലാണ് കെ-സ്റ്റോറുകൾ വിഭാവനം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. 

ഇ — പോസ് മെഷീൻ വെയിംഗ് ബാലൻസുമായി ലിങ്ക് ചെയ്യുമ്പോൾ, ഇ‑പോസ് മെഷീൻ പ്രകാരം ഗുണഭോക്താക്കൾക്ക് അർഹമായ വിതരണ തോത് പ്രകാരമുള്ള അളവ് ‚തൂക്കം വെയിംഗ് ബാലൻസിൽ കൃത്യമാമ്പോൾ മാത്രമേ മെഷീനിൽ ബിൽ ജനറേറ്റ് ചെയ്യാൻ കഴിയുകയുള്ളൂ. അതിനാൽ കൃത്യമായ തൂക്കം ഉറപ്പുവരുത്താമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കെ സ്റ്റോറുകളുടെ സംസ്ഥാനതല ഉദ്ഘാടനം മെയ് 14ന് മുഖ്യമന്ത്രി നിര്‍വഹിക്കും. പരിപാടിയുടെ വിജയത്തിനായി 51 അംഗ സ്വാഗതസംഘവും രൂപീകരിച്ചു.

Eng­lish Sum­ma­ry: Five K stores in the dis­trict; Ration shops will become mini super­mar­kets: Min­is­ter GR Anil

You may also like his video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.