23 January 2026, Friday

Related news

January 23, 2026
January 22, 2026
January 21, 2026
January 20, 2026
January 19, 2026
January 17, 2026
January 16, 2026
January 15, 2026
January 13, 2026
January 12, 2026

മധ്യപ്രദേശില്‍ കാർ മരത്തിലിടിച്ച് അഞ്ചുപേർ മരിച്ചു

Janayugom Webdesk
ഉമരിയ
September 25, 2023 10:19 am

മധ്യപ്രദേശിലെ ഉമരിയ ജില്ലയിൽ ദേശീയ പാതയോരത്ത് കാർ മരത്തിലിടിച്ച് അഞ്ച് പേർ മരിച്ചു. ദേശീയ പാത നമ്പർ 43‑ൽ മജ്ഗാവ ഗ്രാമത്തിന് സമീപം തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം നടന്നതെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

ഉമരിയയിൽ നിന്ന് ഷഹ്‌ദോലിലേക്ക് പോയ കാറിൽ അഞ്ച് പേരാണുണ്ടായിരുന്നത്. കാറിലുണ്ടായിരുന്ന മൂന്ന് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായും രണ്ട് പേർ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരണത്തിന് കീഴടങ്ങിയതായും അദ്ദേഹം പറഞ്ഞു.

കൊല്ലപ്പെട്ടവരെല്ലാം 30നും 35നും ഇടയിൽ പ്രായമുള്ളവരാണ്. ഇവരിൽ ഭൂരിഭാഗവും സർക്കാർ ജീവനക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Eng­lish Sum­ma­ry: Five killed after car crash­es into tree in Mad­hya Pradesh

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.