സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലില്‍ അഞ്ച് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയിലാണ് സംഭവമുണ്ടായത്. ഗഡ്ചിരോളിയില്‍ മാവോയിസ്റ്റുകളെ നേരിടാനായി രൂപീകരിച്ച സി-60 എന്ന പ്രത്യേക പൊലീസ് സംഘവുമായാണ് മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടിയത്.
വനമേഖലയില്‍ വെച്ചായിരുന്നു ഏറ്റുമുട്ടൽ.മഹാരാഷ്ട്ര ഛത്തീസ്ഗഢ് അതിര്‍ത്തിയില്‍ മാവോയിസ്റ്റുകള്‍ യോഗം ചേരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഈ വിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് സംഭവം.
നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇവര്‍ സംസ്ഥാനത്ത് ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായും ഗഡ്ചിരോളി എസ്പി മാധ്യമങ്ങളെ അറിയിച്ചു.പൊലീസും സിആര്‍പിഎഫും സംയുക്തമായായിരുന്നു തിരച്ചില്‍ നടത്തിയത്. പൊലീസ് സംഘത്തെ കണ്ടയുടന്‍ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.