11 February 2026, Wednesday

Related news

February 5, 2026
February 3, 2026
February 3, 2026
January 25, 2026
January 24, 2026
January 23, 2026
January 22, 2026
January 19, 2026
January 19, 2026
January 19, 2026

കോട്ടയത്ത് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചനിലയില്‍

Janayugom Webdesk
കോട്ടയം
March 5, 2024 11:06 am

കോട്ടയത്ത് ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. പാലാ പൂവരണിയിലാണ് സംഭവം. അച്ഛനും അമ്മയും മൂന്ന് കുട്ടികളുമാണ് മരിച്ചത്. അകലക്കുന്നം ഞണ്ടുപാറ സ്വദേശി ജയ്‌സണും ഭാര്യയും മൂന്ന് കുട്ടികളുമാണ് മരിച്ചത്.

ഇന്ന് രാവിലെയാണ് സംഭവം. നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഭാര്യയേയും മക്കളേയും കൊലപ്പെടുത്തിയ ശേഷം ജയ്‌സണ്‍ തോമസ് ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വെട്ടേറ്റ് മരിച്ച നിലയില്‍ കട്ടിലിലാണ് ഭാര്യയുടെ മൃതദേഹം കണ്ടെത്തിയത്. തലയില്‍ കാര്യമായ പരിക്കേറ്റിട്ടുണ്ട്. പാലാ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൂവരണി കൊച്ചു കൊട്ടാരം ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു കുടുംബം. 

Eng­lish Sum­ma­ry: Five mem­bers of a fam­i­ly are dead in Kottayam

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.