22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 17, 2026
January 17, 2026
January 17, 2026

ഹൈദരാബാദിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി

Janayugom Webdesk
ഹൈദരാബാദ്
August 21, 2025 1:33 pm

ഹൈദരാബാദിലെ മിയാപൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന മക്ത മഹ്ബൂബ്പേട്ടിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കുടുംബനാഥനായ ലക്ഷ്മയ്യ (60), ഭാര്യ വെങ്കടമ്മ (55), മകൾ കവിത (24), മരുമകൻ അനിൽ (32), ചെറുമകൻ അപ്പു (2) എന്നിവരാണ് മരിച്ചത്. കർണാടകയിലെ ഗുൽബർഗ സ്വദേശികളായ ഇവർ കഴിഞ്ഞ 6 വർഷമായി ഹൈദരാബാദിലാണ് താമസം. 

ആത്മഹത്യയെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി അയച്ചിരിക്കുകയാണ്. തെളിവുകൾ ശേഖരിക്കുന്നതിനായി സൈബർബാദ് പൊലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവമറിഞ്ഞ് വീട്ടിലെത്തിയ ചില ബന്ധുക്കൾ മരണകാരണം വ്യക്തമല്ലെന്നാണ് പറഞ്ഞത്. നിർമ്മാണത്തൊഴിലാളിയായ ലക്ഷ്മയ്യയും ഭാര്യയും ഒരുമിച്ചാണ് താമസിച്ചിരുന്നത്. ഇവരുടെ മകനും മകളും അസീസ് നഗറിലെ മറ്റൊരു വീട്ടിലായിരുന്നു താമസം.

കവിതയും ഭർത്താവും ഒരാഴ്ച മുൻപ് ലക്ഷ്മയ്യയുടെ വീട്ടിലെത്തി മറ്റൊരു താമസസ്ഥലം അന്വേഷിക്കുന്നതായി പറഞ്ഞിരുന്നുവെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു. താമസസ്ഥലം കണ്ടെത്തിയെന്നും വ്യാഴാഴ്ച താമസം മാറുമെന്നും അനിൽ ഒരു സുഹൃത്തിനെ വിളിച്ച് പറഞ്ഞിരുന്നു. 

അനിലും ഒരു നിർമ്മാണത്തൊഴിലാളിയായിരുന്നുവെന്നും ചില വായ്പകൾ തീർക്കാനായാണ് കുടുംബം ഹൈദരാബാദിലെത്തിയതെന്നും പൊലീസ് പറഞ്ഞു. കടുത്ത സാമ്പത്തിക ഞെരുക്കം മൂലം ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. 

പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്ന ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്നും അന്വേഷണത്തിൻറെ ഭാഗമായി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തുന്നുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.