സംസ്ഥാനത്ത് അഞ്ച് സര്‍ക്കാര്‍ നഴ്സിങ് കോളജുകള്‍ക്ക് കൂടി അനുമതി. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കാസർകോട് ജില്ലകളിലെ മെഡിക്കൽ കോളജുകളോട് ചേർന്നാണ് പുതിയ നഴ്സിങ് കോളജുകൾക്ക് അനുമതിയായിരിക്കുന്നത്.
നഴ്സിങ് പഠനമേഖലയുടെ സമഗ്ര വികസനമെന്ന ബജറ്റ് പ്രഖ്യാപനത്തിന്റെ ഭാഗമായാണിത്. ആദ്യഘട്ടത്തിൽ 20 കോടി രൂപ ചെലവിൽ സർക്കാർ തലത്തിൽ 25 നഴ്സിങ് കോളജുകൾ സ്ഥാപിക്കുമെന്ന് കഴിഞ്ഞ ബജറ്റിലുണ്ടായിരുന്നു. കോളജുകൾ ആരംഭിക്കുന്നതിനുള്ള കർമ്മപദ്ധതി ആരോഗ്യവിദ്യാഭ്യാസ ഡയറക്ടർ ഇതിനകം സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.
English Summary: Five more government nursing colleges have been sanctioned
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.