14 December 2025, Sunday

Related news

December 14, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 12, 2025
December 12, 2025
December 12, 2025
December 12, 2025

ഇനി കലയുടെ രാപ്പകലുകള്‍

Janayugom Webdesk
തിരുവനന്തപുരം
January 4, 2025 7:00 am

അഞ്ച് രാപ്പകലുകൾ അനന്തപുരിയെ നൃത്ത, ലാസ്യ, ലയ താളമേളങ്ങളിൽ ആറാടിക്കുന്ന കൗമാര കലാമാമാങ്കത്തിന് ഇന്ന് തുടക്കമാകും. എം ടി വാസുദേവൻ നായരുടെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ എഴുത്തിനെ സ്വാധീനിച്ച നിളാ നദിയുടെ പേര് ചേര്‍ത്ത് എംടി — നിള എന്നു പേരിട്ടിരിക്കുന്ന പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. 11.30 മുതൽ മോഹിനിമാരുടെ നൃത്തച്ചുവടുകൾക്ക് സദസ് താളം പിടിക്കുന്നതോടെ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലാമേളയ്ക്ക് തുടക്കമാകും. ഇതേസമയം മറ്റ് 24 വേദികളിലും വിവിധ മത്സരങ്ങള്‍ അരങ്ങേറും.
അഞ്ച് ദിവസങ്ങളിലായി 25 വേദികളിലെ 149 ഇനങ്ങളില്‍ 15,000 പ്രതിഭകൾ മാറ്റുരയ്ക്കും. ക​ലാ​മ​ണ്ഡ​ല​ത്തി​ലെ​യും പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​ത്ത വി​ദ്യാ​ർത്ഥികളു​മ​ട​ങ്ങു​ന്ന സം​ഘം അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്ത​ശി​ല്പം ഉ​ദ്​​ഘാ​ട​ന ചടങ്ങിലെ വേറിട്ട കാഴ്ചയാകും. വ​യ​നാ​ട്​ മു​ണ്ട​ക്കൈ ദു​ര​ന്ത​ത്തി​ൽ ത​ക​രു​ക​യും 33 കു​ട്ടി​ക​ൾ മ​രി​ക്കു​ക​യും ചെ​യ്ത വെ​ള്ളാ​ർ​മ​ല സ്കൂ​ളി​ലെ വി​ദ്യാ​ർത്ഥി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന അ​തി​ജീ​വ​ന​ത്തിന്റെ നൃ​ത്ത​ച്ചു​വ​ടു​ക​ളും ഉ​ദ്​​ഘാ​ട​ന ​വേ​ദി​യി​ൽ നടക്കും. ചരിത്രത്തിലാദ്യമായി കലോത്സവത്തിലുള്‍പ്പെടുത്തിയ ഗോത്ര ഇനങ്ങളിലൊന്നായ മംഗലംകളി മത്സരം ഇന്ന് രാവിലെ 11നും ഉച്ചയ്ക്ക് മൂന്നിനുമായി കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കും.
കലോത്സവത്തിനായി തലസ്ഥാനത്തെത്തിയ ആദ്യ സംഘത്തെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, മന്ത്രി ജി ആര്‍ അനില്‍, എം വിൻസന്റ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ റെയില്‍വേ സ്റ്റേഷനില്‍ സ്വീകരിച്ചു. ഇന്നലെ രാവിലെ ജില്ലാ അതിര്‍ത്തിയിലെത്തിയ, ജേതാക്കള്‍ക്കുള്ള സ്വര്‍ണ കപ്പ് വിവിധയിടങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം രാത്രി എട്ടോടെ മുഖ്യവേദിയായ സെൻട്രല്‍ സ്റ്റേഡിയത്തില്‍ പൊതുവിദ്യാഭ്യാസ മന്ത്രിക്ക് കൈമാറി. മന്ത്രി ജി ആര്‍ അനില്‍, എംഎല്‍എമാരായ ആന്റണി രാജു, വി കെ പ്രശാന്ത്, ഐ ബി സതീഷ്, ജി സ്റ്റീഫൻ, മേയര്‍ ആര്യാ രാജേന്ദ്രൻ തുടങ്ങിയവര്‍ പങ്കെടുത്തു. 

Kerala State - Students Savings Scheme

TOP NEWS

December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.