22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 21, 2024
December 18, 2024
December 18, 2024
December 17, 2024
December 17, 2024
December 16, 2024
December 11, 2024
December 10, 2024

അരിഷ്ടം കുടിച്ച് അഞ്ചു പേര്‍ മ രിച്ച സംഭവം; 5 പേർക്കെതിരെ കേസ്

Janayugom Webdesk
അഹമ്മദാബാദ്
December 2, 2023 12:41 pm

ഗുജറാത്തിലെ ഖേഡ ജില്ലയില്‍ വ്യാജ ആയുര്‍വേദ അരിഷ്ടം കുടിച്ച അഞ്ചു പേര്‍ മരിച്ച സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. മൂന്ന് പേരെ അറസ്റ്റ് ചെയ്തു. നദിയാഡിലെ യോഗേഷ്ഭായ് പരുമൾ സിന്ധി, ബിലോഡരയിലെ കിഷോർഭായ് സകൽഭായ് സോധ എന്ന നാരായൺ, ഈശ്വർഭായ് സകൽഭായ് സോധ, നിതിൻ കോട്വാനി, വഡോദരയിലെ ഭവേഷ് സേവകാനി എന്നിവര്‍ക്കെതിരെ നരഹത്യ കുറ്റം ചുമത്തിയതായി പൊലീസ് ഇൻസ്പെക്ടർ ഡിഎൻ ചുദാസാമ പറഞ്ഞു.

ബിലോദര, ബാഗ്ദു ഗ്രാമങ്ങളിൽ നിന്നുള്ള അഞ്ച് പേർക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. നവംബർ 28, 29 തീയതികളിൽ രോഗികൾ മരിക്കുകയും രണ്ടു പേര്‍ ചികിത്സയിലുമായിരുന്നു. അരിഷ്ടത്തില്‍ കലര്‍ന്ന മിതൈല്‍ ആല്‍ക്കഹോളാണ് മരണകാരണമെന്നാണ് കണ്ടെത്തി.

കല്‍മേഘാസവം-ആസവം എന്ന പേരിലുള്ള അരിഷ്ടമാണ് ഇവര്‍ കുടിച്ചത്. 50 ഓളം പേര്‍ക്ക് അരിഷ്ടം വിറ്റഴിച്ചതായി ഒരു കടക്കാരന്‍ പറഞ്ഞു. ഇത്തരം അരിഷ്ടങ്ങള്‍ മദ്യാസക്തിയുള്ളവര്‍ ദുരുപയോഗം ചെയ്യുന്നതായും ഗുജറാത്തില്‍ മദ്യനിരോധനം നിലനില്‍ക്കുന്നതിനാല്‍ ഇവ കൂടുതലായി ഉപയോഗിച്ച് വരുന്നതായും പൊലീസ് പറഞ്ഞു. ഇത്തരം മരുന്നുകളുടെ നിര്‍മ്മാണത്തിന് ലൈസൻസ് ആവശ്യമാണെങ്കിലും ഇവ വില്‍ക്കുന്നതിന് ആവശ്യമില്ലെന്നും പൊലീസ് അറിയിച്ചു. ഐപിസി സെക്ഷൻ 65 (എ) പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

Eng­lish Summary:Five peo­ple died after drink­ing Arish­ta; Case against 5 persons
You may also like this video

YouTube video player

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.