9 January 2025, Thursday
KSFE Galaxy Chits Banner 2

Related news

January 8, 2025
January 7, 2025
January 7, 2025
January 3, 2025
January 2, 2025
January 2, 2025
January 1, 2025
December 29, 2024
December 29, 2024
December 29, 2024

വ്യാജ ആയുര്‍വേദ അരിഷ്ടം കുടിച്ച് അഞ്ച് പേര്‍ മരി ച്ചു

Janayugom Webdesk
അഹമ്മദാബാദ്
November 30, 2023 8:00 pm

ഗുജറാത്തിലെ ഖേഡ ജില്ലയില്‍ വ്യാജ ആയുര്‍വേദ അരിഷ്ടം കുടിച്ച അഞ്ചു പേര്‍ മരിച്ചു. രണ്ടു പേര്‍ ചികിത്സയിലാണ്. അരിഷ്ടത്തില്‍ കലര്‍ന്ന മിതൈല്‍ ആല്‍ക്കഹോളാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവങ്ങളിലാണ് മരണം സംഭവിച്ചത്. ഏത് ഘട്ടത്തിലാണ് വിഷാംശം കലര്‍ന്നതെന്ന് പരിശോധിച്ച് വരുന്നതായും പൊലീസ് അറിയിച്ചു. 

കല്‍മേഘാസവം-ആസവം എന്ന പേരിലുള്ള അരിഷ്ടമാണ് ഇവര്‍ കുടിച്ചത്. 50 ഓളം പേര്‍ക്ക് അരിഷ്ടം വിറ്റഴിച്ചതായി ഒരു കടക്കാരന്‍ പറഞ്ഞു. ഇത്തരം അരിഷ്ടങ്ങള്‍ മദ്യാസക്തിയുള്ളവര്‍ ദുരുപയോഗം ചെയ്യുന്നതായും ഗുജറാത്തില്‍ മദ്യനിരോധനം നിലനില്‍ക്കുന്നതിനാല്‍ ഇവ കൂടുതലായി ഉപയോഗിച്ച് വരുന്നതായും പൊലീസ് പറഞ്ഞു. കടയുടമയെയും ജീവനക്കാരെയും ചോദ്യം ചെയ്യുന്നതായും അന്വേഷണം പുരോഗമിക്കുന്നതായും അധികൃതര്‍ അറിയിച്ചു. 

ഇത്തരം മരുന്നുകളുടെ നിര്‍മ്മാണത്തിന് ലൈസൻസ് ആവശ്യമാണെങ്കിലും ഇവ വില്‍ക്കുന്നതിന് ആവശ്യമില്ലെന്നും പൊലീസ് അറിയിച്ചു. അതേസമയം അരിഷ്ടം സൂക്ഷിച്ചിരുന്ന കുപ്പിയില്‍ വിഷാംശം ഉണ്ടായിരുന്നോ എന്ന കാര്യം പരിശോധിക്കുമെന്നും അരിഷ്ടം വാങ്ങിയ മറ്റാര്‍ക്കും പ്രശ്നം നേരിട്ടതായി റിപ്പോര്‍ട്ടില്ലെന്നും ഖേഡ സൂപ്രണ്ട് ഓഫ് പൊലീസ് രാജേഷ് ഗാഢിയ അറിയിച്ചു. 

Eng­lish Summary:Five peo­ple died after drink­ing fake Ayurvedic medicine
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.