11 January 2026, Sunday

തൃശൂരില്‍ കുട്ടികൾ ഉൾപ്പടെ അഞ്ച് പേരെ കടിച്ച നായക്ക് പേവിഷബാധ

Janayugom Webdesk
തൃശൂര്‍
April 19, 2023 5:45 pm

വരന്തരപ്പിള്ളിയില്‍ അഞ്ച് പേരെ കടിച്ച നായ നിരീക്ഷണത്തിലിരിക്കെ ചത്തു. പോസ്റ്റുമോര്‍ട്ടത്തില്‍ നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. കുട്ടികൾ ഉൾപ്പടെ അഞ്ച് പേർക്കാണ് കഴിഞ്ഞ ദിവസം തെരുവ് നായുടെ കടിയേറ്റത്. പൗണ്ട് ശിവജി നഗർ കുന്നത്താടൻ അഹമ്മദ് ഫർഹാൻ, ചെങ്ങാട് വീട്ടിൽ നിരജ്ഞന, പുലിക്കണ്ണി കണ്ണംതൊടി ഹൈദരാലിയുടെ മകൻ അഷ്കർ എന്നിവർക്കും വടക്കുമുറിയിൽ രണ്ടാൾക്കുമാണ് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. കാലിന് ഗുരുതരമായി പരിക്കേറ്റ നിരഞ്ജനയെ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. മറ്റു നായ്ക്കളെയും കടിച്ചിട്ടുണ്ട്. 

ഈ സാഹചര്യത്തില്‍ വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് അടിയന്തര യോഗം ചേര്‍ന്ന് പൊതുജനങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയത്. വേലുപ്പാടം, പുലിക്കണ്ണി,വടക്കുമുറി പ്രദേശങ്ങളിൽ നായകളുടെ കടിയേറ്റവർ ഉണ്ടെങ്കിൽ അടിയന്തരമായി വാക്സിൻ എടുക്കണമെന്നും അതിനായി വരന്തരപ്പിള്ളി കലവറക്കുന്ന് ഹെൽത്ത് സെന്ററിൽ വാക്സിൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

പേ വിഷബാധയേറ്റ നായയുടെ കടിയേറ്റതായി സംശയമുള്ള വളർത്തു മൃഗങ്ങളോ മനുഷ്യരോ, മറ്റു മൃഗങ്ങളുമായി സമ്പർക്കം വരാത്ത രീതിയിൽ നിരീക്ഷണത്തിലാക്കണമെന്നും അടിയന്തരമായി വാക്സിൻ നൽകണമെന്നും അധികൃതര്‍ അറിയിച്ചു.

Eng­lish Sum­ma­ry: Five peo­ple includ­ing chil­dren were bit­ten by a dog in Thrissur

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.