
കുണ്ടന്നൂർ മാവിൻ ചുവട് പരിസരത്ത് കടന്നൽ കൂട്ടത്തിന്‍റെ ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. കാൽ നട യാത്രക്കാരി കുണ്ടന്നൂർ ചിരിയംകണ്ടത്ത് വീട്ടിൽ എൽസി, ലോട്ടറി കച്ചവടം നടത്തിയിരുന്ന പുൽകൂട്ടിൽ വീട്ടിൽ ഷീബ, പരിസരവാസിയായ മേക്കാട്ടുകുളം വീട്ടിൽ ദേവസി, മകൻ ഡോൺ എന്നിവരെ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിസരത്ത് വീട് നിർമാണത്തിന് എത്തിയ എരുമപ്പെട്ടി കുന്നത്തേരി സ്വദേശി പ്രസാദിനും കടന്നൽ കുത്തേറ്റിരുന്നു. വഴിയാത്രക്കാർക്കും ഇരുചക്ര വാഹന യാത്രക്കാർക്കും, പരിസരത്ത് വിവിധ തൊഴിലുകളിൽ ഏർപ്പെട്ടിരുന്നവർക്കും കടന്നൽ കൂട്ടത്തേറ്റു പരിക്കേറ്റിരുന്നു.
കുന്നംകുളം-വടക്കാഞ്ചേരി സംസ്ഥാനപാതയിലെ കുണ്ടന്നൂർ മാവിൽചുവട് പരിസരത്ത് ചൊവ്വാഴ്ച രാവിലെ 9.30ഓടെയാണ് സംഭവം. റോഡരികിലെ വീടിന്റെ മുൻവശത്തെ കാട് പിടിച്ചു കിടന്ന സ്ഥലം വെട്ടി വൃത്തിയാക്കുമ്പോഴാണ് കടന്നൽക്കൂട്ടം ഇളകിയത്. എൽസിയേയും ഷീബയേയും രക്ഷിക്കാൻ ശ്രമിക്കുന്നതിടെയാണ് ദേവസിക്കും മകൻ ഡോണിനും കുത്തേറ്റത്. കടന്നൽ കൂട്ടത്തിന്‍റെ ആക്രമണം കാരണം ഏറെനേരം പ്രദേശത്ത് ഇരുചക്ര വാഹന ഗതാഗതം തടസ്സപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.