23 December 2024, Monday
KSFE Galaxy Chits Banner 2

Related news

June 1, 2024
April 18, 2022
April 17, 2022
April 17, 2022
April 16, 2022
April 14, 2022
April 11, 2022
February 9, 2022
January 18, 2022
December 22, 2021

താമരശേരിയില്‍ നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്

Janayugom Webdesk
തിരുവനന്തപുരം
June 1, 2024 11:56 am

താമരശേരിയില്‍ നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. താമരശ്ശേരി ‑മുക്കം സംസ്ഥാന പാതയില്‍ താമരശേരി മൃഗാശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്.

കോടഞ്ചേരി തെയ്യാപ്പാറ സ്വദേശി അഷ്ടോ, മൈക്കാവ് സ്വദേശികളായ ആല്‍ബര്‍ട്ട്, ആല്‍ബിന്‍, ജിയോ എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും മൈക്കാവ് സ്വദേശി ബെയ്സിലിനെ ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. രാത്രി 12മണിയോടെയാണ് അപകടമുണ്ടായത്. മുക്കം ഭാഗത്തു നിന്നും താമരശേരി ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് നടപ്പാതയുടെ സ്ലാബ് തകര്‍ത്ത് സമീപത്തെ മതിലില്‍ ഇടിച്ചത് 

Eng­lish Summary:
Five peo­ple were injured when a car ran out of con­trol and crashed into a wall in Tamarassery

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.