21 January 2026, Wednesday

Related news

October 10, 2025
October 10, 2025
October 9, 2025
October 8, 2025
October 6, 2025
October 5, 2025
September 28, 2025
September 27, 2025
September 27, 2025
September 27, 2025

ഇല്ലിക്കൽകല്ല് കണ്ട് മടങ്ങിയ സംഘം സഞ്ചരിച്ച ട്രാവലർ നിയന്ത്രണം വിട്ട് മറിഞ്ഞ് അഞ്ച് പേർക്ക് പരിക്ക്

Janayugom Webdesk
കോട്ടയം
September 9, 2024 9:44 pm

ഇല്ലിക്കൽകല്ല് കണ്ട് മടങ്ങിയ സംഘം സഞ്ചരിച്ച ട്രാവലർ നിയന്ത്രണം വിട്ട് മറിഞ്ഞ് അഞ്ച് പേർക്ക് പരിക്ക്. തമിഴ്‌നാട്, പോണ്ടിച്ചേരി, കാരിക്കൽ സ്വദേദശികളായ 14 അംഗസംഘം സഞ്ചരിച്ച പി.വൈ 02 വി 9396 എന്ന ട്രാവലർ ആണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ മുരുകദാസ് (45), അയ്യപ്പന (36), വെങ്കിടേഷ് (36), അശോക് കുമാർ (41), നജീബ് (35) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് ഇല്ലിക്കൽ കല്ല് അടുക്കത്തിലാണ് അപകടം.

ഇല്ലിക്കൽ കല്ല് സന്ദർശിച്ചശേഷം വാഗമണിലേക്ക് പോകുന്നതിനിടെയാണ് അപകടം. ഇറക്കം നിറഞ്ഞ റോഡിൽ വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് റോഡരികിലെ കയ്യാലയിലേക്കും മരത്തിലേക്കും ചരിയുകയായിരുന്നു. വാഹനം പൂർണ്ണമായി മറിയാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. വാഹനത്തിലുണ്ടായിരുന്നവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് ഈരാറ്റുപേട്ട പൊലീസ്, ഈരാറ്റുപേട്ട അഗ്നിശമനസേനാംഗങ്ങൾ എന്നിവർ സ്ഥലത്തെത്തി. ഈരാറ്റുപേട്ട അഗ്നിശമന സേനാ എ.എസ്.ടി.ഒ വി.ജെ ജേക്കബിന്റെ നേതൃത്വത്തിൽ പരിക്കേറ്റവരെ ഈരാറ്റുപേട്ട സി.എം.സി സ്വകാര്യ ആശുപത്രിയിലും പിന്നീട് പാലാ മാർ സ്ലീവ മെഡിസിറ്റി ആശുപത്രിയിലും പ്രവേശിപ്പിച്ചു. എഫ്.ആർ.ഒ.ഡി ജോഷി സാം, എഫ്.ആർ.ഒമാരായ മുഹമ്മദ് അനീസ്, ആനന്ദ രാജ്, ആനന്ദ് വിജയ്, നിധിൻ കുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.