4 March 2026, Wednesday

Related news

February 28, 2026
February 27, 2026
February 22, 2026
February 8, 2026
February 6, 2026
January 27, 2026
November 22, 2025
November 19, 2025
October 19, 2025
October 12, 2025

കാബൂളില്‍ ചാവേറുകള്‍ നടത്തിയ ബോംബാക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു

Janayugom Webdesk
കാബൂള്‍
January 12, 2023 8:56 am

കാബൂളിലെ അഫ്ഗാന്‍ വിദേശകാര്യ മന്ത്രാലയത്തിന് പുറത്ത് ചാവേര്‍ ബോംബ് ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു.

ബുധനാഴ്ചയാണ് ആക്രമണമുണ്ടായത്. തുര്‍ക്കിയും ചൈനയും ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ക്ക് പ്രദേശത്ത് എംബസികളുണ്ട്.

ഇസ്ലാമിക് സ്റ്റേറ്റ് — ഖൊറാസാന്‍ പ്രവിശ്യ (ഐസിസ്-കെ) എന്നറിയപ്പെടുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിന്റെ പ്രാദേശിക ശാഖ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

കഴിഞ്ഞ വര്‍ഷം താലിബാന്‍ അധികാരം പിടിച്ചെടുത്തതിനുശേഷം അഫ്ഗാനിസ്ഥാനില്‍ നിരവധി സ്‌ഫോടനങ്ങള്‍ നടന്നിട്ടുണ്ട്, കൂടുതലും ഐസിസ്-കെ നടത്തിയതാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി.

Eng­lish Sum­ma­ry: Five peo­ple were killed in a bomb attack in Kabul

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.