16 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

April 13, 2025
April 11, 2025
April 8, 2025
April 7, 2025
April 2, 2025
April 1, 2025
March 29, 2025
March 28, 2025
March 23, 2025
March 23, 2025

ഷോപ്പിങ് മാളില്‍ അഞ്ചു പേരെ കുത്തി കൊലപ്പെടുത്തി; അക്രമിയെ പൊലീസ് വെടിവെച്ചു കൊന്നു

Janayugom Webdesk
സിഡ്‌നി
April 13, 2024 4:01 pm

ഓസ്‌ട്രേലിയയിലെ സിഡ്നിയില്‍ ഷോപ്പിങ് മാളില്‍ അഞ്ചു പേരെ കുത്തി കൊലപ്പെടുത്തിയ അക്രമിയെ പൊലീസ് വെടിവെച്ചു കൊന്നു. ശനിയാഴ്ച വൈകിട്ടോടെയാണ് സിഡ്നിയിലെ ‘വെസ്റ്റ്ഫീല്‍ഡ് ബോണ്ടി ജങ്ഷന്‍’ മാളില്‍ ആക്രമണമുണ്ടായത്. മാളിലെത്തിയ പ്രതി അഞ്ചുപേരെ കുത്തിക്കൊല്ലുകയായിരുന്നു. നിരവധിപേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. പൊലീസ് രക്ഷാപ്രവര്‍ത്തനത്തിനിടെ പ്രതിയെ വെടിവച്ചു കൊലപ്പെടുത്തി.

ആക്രമണത്തെ തുടര്‍ന്ന് ഷോപ്പിങ് മാള്‍ അടച്ചു. ആക്രമണത്തിന് പിന്നില്‍ ആരാണെന്നോ എന്താണ് ആക്രമണത്തിന് പ്രേരണയായതെന്നോ ഇതുവരെ വ്യക്തമായിട്ടില്ല.
വെടിയേറ്റു മരിച്ച വ്യക്തി ഒറ്റയ്ക്കാണ് ആക്രമണം നടത്തിയതെന്നും മറ്റാര്‍ക്കും പങ്കില്ലെന്നും പൊലീസ് അറിയിച്ചു.

Eng­lish sum­ma­ry: Mul­ti­ple peo­ple killed in Bon­di Junc­tion stab­bing attack
You may also like this video

TOP NEWS

April 16, 2025
April 16, 2025
April 16, 2025
April 16, 2025
April 16, 2025
April 16, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.