20 January 2026, Tuesday

മുങ്ങിത്താഴുകയായിരുന്ന കൂട്ടുകാരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടം: അഞ്ച് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

Janayugom Webdesk
ബൊട്ടാഡ്
May 14, 2023 9:53 am

തടാകത്തില്‍ കുളിക്കുന്നതിനിടെ മുങ്ങിത്താഴുകയായിരുന്ന കൂട്ടുകാരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. അഞ്ചുപേരാണ് മരിച്ചത്. ഗുജറാത്തിലെ ബോട്ടാഡ് പട്ടണത്തിലെ കൃഷ്ണ സാഗർ തടാകത്തിലാണ് സംഭവം. ഉച്ചയ്ക്ക് ശേഷം കൃഷ്ണ സാഗർ തടാകത്തിൽ നീന്തുകയായിരുന്ന രണ്ട് ആൺകുട്ടികളാണ് ആദ്യം മുങ്ങിയത്. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റ് മൂന്നുപേര്‍ കൂടി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
16–17 വയസ്സിനിടയിലുള്ളവരാണ് മരിച്ചതെന്നും സംഭവത്തില്‍ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: Five stu­dents drowned while try­ing to save their friends

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.