22 January 2026, Thursday

Related news

January 19, 2026
January 10, 2026
January 6, 2026
January 4, 2026
January 3, 2026
December 30, 2025
December 30, 2025
December 24, 2025
December 24, 2025
December 21, 2025

സഹപാഠിയെ ലൈംഗിക പീഡനത്തിനിരയാക്കിയ അഞ്ച് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു

Janayugom Webdesk
നോയിഡ
October 15, 2023 2:34 pm

ഉത്തര്‍പ്രദേശിലെ നോയിഡയില്‍ സഹപാഠിയെ മർദിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതിന് അഞ്ച് വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു. സ്വകാര്യ സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് തങ്ങളുടെ ക്ലാസില്‍ത്തന്നെ പഠിക്കുന്ന പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിക്കുകയും ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ചെയ്തത്. പതിനൊന്നാം തരം വിദ്യാര്‍ത്ഥികളാണ് ഇവര്‍. 

സഹപാഠികള്‍ പീഡിപ്പിക്കുന്നതായി പ്രധാന അധ്യാപകന് പരാതി നല്‍കിയിരുന്നതായും എന്നാല്‍ അതിനുശേഷം 13ന് വീണ്ടും സഹപാഠികള്‍ പീഡിപ്പിച്ചതായും പെണ്‍കുട്ടി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. പ്രതികളിലൊരാൾ മകളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പിതാവ് ആരോപിച്ചു. പരാതിക്കാരിയും പ്രതികളായ കുട്ടികളും പ്രായപൂര്‍ത്തിയാകാത്തവരാണ്. കുട്ടിയുടെ പരാതിയിന്മേല്‍ ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 147 (കലാപം), 323 (സ്വമേധയാ മുറിവേൽപ്പിക്കുക), 352, (ആക്രമണമോ ക്രിമിനൽ ബലമോ), 345 എ (ലൈംഗിക ആക്രമണം), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) എന്നിവ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. 

Eng­lish Sum­ma­ry: Five stu­dents were arrest­ed for sex­u­al­ly assault­ing their classmate

you may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.