4 January 2025, Saturday
KSFE Galaxy Chits Banner 2

Related news

January 2, 2025
December 1, 2024
November 9, 2024
November 5, 2024
September 13, 2024
September 8, 2024
May 28, 2024
April 15, 2024
February 26, 2024
November 24, 2023

കര്‍ണാടകയിലെ സിര്‍സിയില്‍ അങ്കണവാടിയില്‍ പാമ്പ് കടിയേറ്റ് അഞ്ചു വയസുകാരിക്ക് ദാരുണാന്ത്യം

Janayugom Webdesk
ന്യൂഡല്‍ഹി
January 2, 2025 3:33 pm

കര്‍ണാടകയിലെ സിര്‍സിയില്‍ അങ്കണവാടിയില്‍ നിന്ന് പാമ്പ് കടിയേറ്റ് അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം. സിർസിയിലെ മാരിക്കമ്പ സിറ്റിയിലെ അങ്കണവാടിയിൽ ഇന്നലെയാണ് സംഭവം. മയൂരി സുരേഷ് കുമ്പളപ്പെനവർ ആണ് മരിച്ചത്.മൂത്രമൊഴിക്കാൻ അങ്കണവാടിക്ക് പുറത്തുള്ള പറമ്പിലേക്ക് പോയപ്പോൾ പാമ്പ് കടിയേൽക്കുകയായിരുന്നു.കുട്ടിയെ ആദ്യം തൊട്ടടുത്തുള്ള പ്രാദേശിക ആശുപതിയിലേക്കാണ് എത്തിച്ചിരുന്നത്.

പാമ്പ് കടിയേറ്റെന്ന് വ്യക്തമായിട്ടും ആന്‍റി വെനം നൽകാതെയായിരുന്നു ഹുബ്ബള്ളിയിലെ മെഡിക്കൽ കോളജിലേക്ക് പ്രാദേശിക ആശുപത്രിയിലെ ഡോക്ടർമാർ അയക്കുകയായിരുന്നു. എന്നാൽ ഹുബ്ബള്ളിയിലെത്തിക്കും മുൻപ് കുട്ടി മരിച്ചു. അങ്കണവാടിക്ക് ചുറ്റുമതിലോ നല്ല ശുചിമുറിയോ ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.പ്രദേശമാകെ കാടുപിടിച്ച് കിടക്കുകയാണ്. മുണ്ടഗോഡ് താലൂക്കിലെ നിരവധി സംഘടനകൾ മയൂരിയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

കുട്ടിയുടെ ദാരുണമായ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ജനസ്പൂർത്തി വനിതാ സ്വയം സഹായ സംഘങ്ങൾ (എസ്എച്ച്ജി) ട്രസ്റ്റ് വഴി തഹസിൽദാർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. അടിയന്തര പരിചരണം നൽകാതെ മയൂരിയെ കെഎംസി ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആശുപത്രി ജീവനക്കാർ നിർബന്ധിക്കുകയായിരുന്നു. എന്നാൽ സർക്കാർ ആശുപത്രിയിൽ പാമ്പുകടിയേറ്റാൽ ജീവൻ രക്ഷിക്കാനുള്ള ചികിത്സകൾ ലഭ്യമല്ലാത്തതും, ഇത്തരം അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ ജീവനക്കാർക്ക് മതിയായ പരിശീലനം ലഭിച്ചിട്ടില്ലെന്നും ആരോപണങ്ങൾ ഉണ്ട്.

TOP NEWS

January 4, 2025
January 4, 2025
January 4, 2025
January 4, 2025
January 4, 2025
January 4, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.