23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 23, 2024
December 23, 2024
December 21, 2024
December 19, 2024
December 18, 2024
December 12, 2024
December 11, 2024
December 10, 2024
December 10, 2024

ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകം: പ്രതിയുടെ തിരിച്ചറിയൽ പരേഡ് നടത്തും

Janayugom Webdesk
കൊച്ചി
July 31, 2023 7:30 pm

ആലുവയിൽ അഞ്ച് വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ തിരിച്ചറിയൽ പരേഡ് നടത്തും. ആലുവ മജിസ്ട്രേറ്റ് — II ന്റെ മേൽനോട്ടത്തിൽ ആലുവ സബ് ജയിലിനുള്ളിൽ വച്ചായിരിക്കും തിരിച്ചറിയൽ പരേഡ് നടത്തുക. പൊലീസ് കസ്റ്റഡിയിൽ വിടുന്നതിന് മുൻപേയുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് നടപടി.
എറണാകുളം സിജെഎം കോടതിയാണ് പരേഡിനുള്ള അനുമതി നൽകിയത്.

പ്രതിയായ അസ്ഫാക് ആലത്തെ കൂടുതൽ ചോദ്യം ചെയ്യാൻ വേണ്ടി കസ്റ്റഡിയിൽ വിട്ടുനൽകണമെന്ന പോലീസിന്റെ അപേക്ഷ എറണാകുളം പോക്സോ കോടതി ഇന്ന് പരിഗണിക്കും. ഒൻപത് വകുപ്പുകളാണ് പ്രതിയായ അസഫാക് ആലത്തിനെതിരെ ചുമത്തിയിരിക്കുന്നത്. പ്രതി കൃത്യം നടത്തിയത് ഒറ്റയ്ക്കായിരുന്നുവെന്നും ഈ സമയത്ത് പ്രതി മദ്യപിച്ചിരുന്നില്ലെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

പോക്സോ വകുപ്പ്, തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, കൊലപാതകം, തെളിവ് നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകളാണ് ഇപ്പോൾ ചുമത്തിയിരിക്കുന്നത്. കൊലപാതകത്തിൽ മറ്റാരുടെയെങ്കിലും സഹായമുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ ഇതുവരെ പൊലീസിന് തീർച്ചയില്ല. ഇതിലൊരു കൃത്യത വരുത്താനും ചോദ്യം ചെയ്യലിലൂടെ സാധിക്കുമെന്നാണ് പൊലീസ് കരുതുന്നത്.

Eng­lish Sum­ma­ry: Five-year-old girl’s mur­der in Alu­va: Iden­ti­fi­ca­tion parade to be held for accused
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.