ആലപ്പുഴ കരുവാറ്റയില്‍ കോണ്‍ഗ്രസ് നേതാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ അഞ്ച് വര്‍ഷം അഞ്ചു വർഷം കഠിന തടവിന് ശിക്ഷിച്ചു. 2015 നവംബർ 30നാണ് സംഭവം. കരുവാറ്റ തൈച്ചിറ വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന പ്രിൻസ് ലാലിനെ (39)യാണ് കഠിന തടവിന് ശിക്ഷിച്ചത്. ഇതിനുപുറമെ 25000/- രൂപ പിഴ ഒടുക്കാനും ആലപ്പുഴ അഡീഷണൽ ജില്ല സെഷൻസ് കോടതി ജഡ്ജി എസ് ഭാരതി ശിക്ഷ വിധിച്ചിട്ടുണ്ട്.
കരുവാറ്റ കന്നുകാലി പാലത്തിന് സമീപമുള്ള ഗുരുമന്ദിരത്തിന് മുമ്പിൽ വെച്ച് കോൺഗ്രസ് പ്രദേശിക നേതാവും പ്രവാസിയുമായ കരുവാറ്റ ചങ്ങലേത്ത് വീട്ടിൽ ജയദേവനെ കത്തികൊണ്ട് നെഞ്ചിനും, തലയ്ക്കും കൈയ്ക്കും കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് വിധി വന്നത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ എസ്എ ശ്രീമോൻ ഹാജരായി. ഹരിപ്പാട് പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.