7 December 2025, Sunday

Related news

November 9, 2025
November 8, 2025
October 31, 2025
October 30, 2025
October 30, 2025
October 13, 2025
October 7, 2025
October 7, 2025
September 26, 2025
September 25, 2025

റോഡുകളെല്ലാം നന്നാക്കുക, അതുവരെ ഐടി കമ്പനികൾക്കെല്ലാം വർക്ക് ഫ്രം ഹോം; വൈറലായി യുവാവിന്റെ പോസ്റ്റ്

Janayugom Webdesk
ബം​ഗളൂരു
October 13, 2025 4:18 pm

ബം​ഗളൂരുവിലെ ജനങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ഗതാഗതക്കുരുക്ക്. ഗതാഗതക്കുരുക്കിനെ കുറിച്ചും നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ തകർച്ചയെ കുറിച്ചും ഈ ഇടെ അനേകം പരാതികൾ ഉയരാറുണ്ട്. ഒരു  യുവാവ് പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഇത് വലിയ ചർച്ചകള്‍ക്ക്  വഴിവെച്ചിട്ടുണ്ട്. എക്സിലാണ് പോസ്റ്റ് പങ്കുവക്കപ്പെട്ടിരിക്കുന്നത്. ബെം​ഗളൂരുവിലെ റോഡുകളുടെയും ഡ്രെയിനേജുകളുടെയും അറ്റകുറ്റപ്പണികൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്നും അതുവരെ ഐടി കമ്പനികൾക്കെല്ലാം വർക്ക് ഫ്രം ഹോം അനുവദിക്കണം എന്നുമാണ് പോസ്റ്റിൽ പറയുന്നത്. അമർനാഥ് ശിവശങ്കർ എന്ന യുവാവാണ് ഇക്കാര്യം പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.

കൊവിഡ് കാലത്ത് ഒരു വർഷത്തിലേറെയായി ഔട്ടർ റിംഗ് റോഡ്, ഐടിപിഎൽ, ഇലക്ട്രോണിക് സിറ്റി, മന്യത ടെക് പാർക്ക്, ബാഗ്മാനെ ടെക് പാർക്ക് തുടങ്ങിയ സ്ഥലങ്ങളിലെ ഐടി കമ്പനികൾ റിമോട്ട് രീതിയിലാണ് ജോലി ചെയ്തിരുന്നത്. സർക്കാർ ഉത്തരവിട്ടാൽ അവർക്ക് വീണ്ടും അത് ചെയ്യാൻ കഴിയും. ജോലി ചെയ്യേണ്ടുന്ന സമയം അവർക്ക് ട്രാഫിക്കിൽ നഷ്ടപ്പെടുകയാണ് എന്നാണ് പോസ്റ്റിൽ പറയുന്നത്.

ബിസിപി ഉണർന്ന് പ്രവർത്തിക്കണമെന്നും ഐടി പാർക്കുകൾ കുറച്ച് മാസത്തേക്ക് അടച്ചിടണമെന്നും റോഡുകളും ഡ്രെയിനേജ് സംവിധാനങ്ങളും അടക്കം അടിസ്ഥാന സൗകര്യങ്ങൾ നന്നാക്കണമെന്നും ഫ്ലൈഓവർ നിർമ്മാണങ്ങൾ പൂർത്തിയാക്കണമെന്നും കൂടുതൽ ബിഎംടിസി ബസുകൾ വാങ്ങുകയും മെട്രോ നിർമ്മാണം വേഗത്തിലാക്കണമെന്നും പോസ്റ്റില്‍ ആവശ്യപ്പെടുന്നുണ്ട്. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും പോസ്റ്റിൽ ടാഗ് ചെയ്തിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.