1 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 21, 2025
March 21, 2025
January 24, 2025
October 6, 2024
July 9, 2024
June 8, 2024
May 22, 2024
March 24, 2024
February 2, 2024
November 11, 2023

സെർവർ തകരാർ പരിഹരിച്ചു; 7.4 ലക്ഷം പേർ ഇന്ന് റേഷൻ വാങ്ങി: മന്ത്രി ജി ആർ അനിൽ

Janayugom Webdesk
തിരുവനന്തപുരം
April 29, 2023 10:45 pm

സാങ്കേതിക തകരാർ പരിഹരിച്ച് ഇന്ന് തുറന്ന റേഷൻ കടകളുടെ പ്രവർത്തനം സുഗമമായി നടന്നതായി മന്ത്രി ജി ആർ അനിൽ. ഷിഫ്റ്റ് സംവിധാനത്തിൽ പ്രവർത്തിച്ചിട്ടുപോലും 7.4 ലക്ഷം പേർ ഇന്നലെ റേഷൻ വാങ്ങിയതായി അദ്ദേഹം അറിയിച്ചു. നിലവിലെ സെർവറുകളിൽ സൂക്ഷിച്ചിരിക്കുന്ന ഡാറ്റ ക്ലൗഡ് സ്റ്റോറേജിലേക്ക് മാറ്റുന്ന പ്രക്രിയ എന്‍ഐസി ഹൈദരാബാദ് ഇന്നലെ പൂർത്തിയാക്കിയിരുന്നു. മേയ് രണ്ട്, മൂന്ന് തീയതികളിൽ കൂടി ഷിഫ്റ്റ് സംവിധാനം തുടരും. നാല് മുതൽ പൂർണതോതിൽ പ്രവർത്തിച്ചു തുടങ്ങും. ഏപ്രിൽ മാസത്തെ റേഷൻ വിതരണം മേയ് അഞ്ച് വരെ നീട്ടിയിട്ടുണ്ട്.

ക്ലൗ‍ഡ് സ്റ്റോറേജിലേക്കുള്ള ഡാറ്റാ മൈഗ്രേഷൻ വിജയകരമായി പൂർത്തിയായതിലൂടെ സെർവർ സംബന്ധമായ സാങ്കേതിക പ്രശ്നങ്ങൾ പൂർണമായും പരിഹരിക്കപ്പെട്ടതായി മന്ത്രി അറിയിച്ചു. നിലവിൽ റേഷൻ വിതരണവുമായി ബന്ധപ്പെട്ട ആധാർ ഓതന്റിക്കേഷനായി ഐടി മിഷന്റെ സംവിധാനത്തെയാണ് ആശ്രയിക്കുന്നത്. എന്നാൽ ഐടി മിഷനു കീഴിൽ ഒരു ആധാർ സർവീസ് ഏജൻസി (ബിഎസ്എൻഎൽ ഹൈദരാബാദ്) മാത്രമാണുള്ളത്. എന്‍ഐസിയെ ഓതന്റിക്കേഷൻ യൂസർ ഏജൻസിയായി ലഭ്യമായാൽ അഞ്ച് ഓതന്റിക്കേഷൻ സർവീസ് ഏജൻസികളുടെ സേവനം നമുക്ക് ലഭ്യമാകും. ഇതിനായുള്ള അപേക്ഷ ‍ഡൽഹി എന്‍ഐസിയ്ക്ക് പൊതുവിതരണ വകുപ്പിൽ നിന്നും നൽകിയിട്ടുണ്ട്. എന്‍ഐസിയെ ഓതന്റിക്കേഷൻ യൂസർ ഏജൻസിയായി ലഭ്യമായാൽ ആധാർ ഓതന്റിക്കേഷനുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങളും പൂർണമായി പരിഹരിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു.

രാഷ്ട്രീയപ്രേരിത സമരം തള്ളിക്കളയണം
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ റേഷന്‍കടകള്‍ക്കു മുന്നില്‍ സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന രാഷ്ട്രിയ പ്രേരിത സമരം തള്ളിക്കളയണമെന്ന് മന്ത്രി ജി ആര്‍ അനില്‍ അഭ്യർത്ഥിച്ചു. കഴിഞ്ഞ നാല് വർഷക്കാലമായി കേരളത്തിന്റെ അരി വിഹിതം വർധിപ്പിക്കണമെന്ന് പാർലമെന്റിൽ ഒരിക്കൽ പോലും ആവശ്യപ്പെടാൻ തയ്യാറാകാത്തവരാണ് പ്രതിഷേധവുമായി മുന്നിട്ടിറങ്ങുന്നത്. സംസ്ഥാനത്തിനുള്ള അരി വിഹിതം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള നിയമസഭ ഐക്യകണ്ഠ്യേന പാസാക്കിയ പ്രമേയത്തെ പോലും അനുകൂലിക്കാതെ സഭയിൽ നിന്നും ഇറങ്ങിപ്പോയ നിലപാട് സ്വീകരിച്ചവരാണ് അവരെന്നും മന്ത്രി ജി ആര്‍ അനില്‍ ചൂണ്ടിക്കാട്ടി.

Eng­lish Summary;Fixed serv­er crash; 7.4 lakh peo­ple bought ration today: Min­is­ter GR Anil

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.