5 January 2025, Sunday
KSFE Galaxy Chits Banner 2

Related news

December 31, 2024
December 30, 2024
December 29, 2024
December 28, 2024
December 27, 2024
December 27, 2024
December 26, 2024
December 26, 2024
December 26, 2024
December 25, 2024

സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനത്തിന് കൊടിയുയർന്നു

Janayugom Webdesk
ആലപ്പുഴ
August 22, 2022 10:58 pm

സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനത്തിന് ഹരിപ്പാട് കൊടിയുയർന്നു. വിവിധ രക്തസാക്ഷി കേന്ദ്രങ്ങളിൽ നിന്നും പൂർവ്വകാല നേതാക്കളുടെ സ്മൃതി മണ്ഡപങ്ങളിൽ നിന്നും ആരംഭിച്ച പതാക, ദീപശിഖ, ബാനർ, കൊടിമരജാഥകൾ എ ശിവരാജൻ നഗറിൽ (നാരകത്ര) സംഗമിച്ചു. ദീപശിഖ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസും പതാക ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി വി സത്യനേശനും ബാനർ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ജി കൃഷ്ണപ്രസാദും കൊടിമരം സംസ്ഥാന കൗൺസിൽ അംഗം എൻ രവീന്ദ്രനും ഏറ്റുവാങ്ങി.

നൂറുകണക്കിന് പാർട്ടി പ്രവർത്തകരുടെയും അത്‌ലറ്റുകളുടെയും മുദ്രാവാക്യങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിൽ ജില്ലാ എക്സിക്യൂട്ടീവ് അംഗം എൻ സുകുമാരപിള്ള പതാക ഉയർത്തി. തുടർന്ന് പൊതുസമ്മേളനം റവന്യൂമന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. കൃഷി മന്ത്രി പി പ്രസാദ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, പി വി സത്യനേശൻ, ജി കൃഷ്ണപ്രസാദ്, വയലാർ ശരത് ചന്ദ്രവർമ്മ, എ ഷാജഹാൻ, എൻ രവീന്ദ്രൻ, കെ എസ് രവി, ജോയിക്കുട്ടി ജോസ്, ദീപ്തി അജയകുമാർ, ടി ടി ജിസ്‌മോൻ, വി മോഹൻദാസ്, എൻ എസ് ശിവപ്രസാദ് എന്നിവർ സംസാരിച്ചു. പി ബി സുഗതൻ സ്വാഗതവും എൻ ശ്രീകുമാർ നന്ദിയും പറഞ്ഞു.

നാളെ രാവിലെ 10. 30ന് ടി പുരുഷോത്തമൻ നഗറിൽ (റീൻപാലസ് ഓഡിറ്റോറിയം) വിപ്ലവ ഗായിക പി കെ മേദിനി പതാക ഉയർത്തും. 11ന് പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ദേശീയ എക്സിക്യൂട്ടീവ് അംഗം കെ ഇ ഇസ്മായിൽ, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബു, ദേശിയ കൗൺസിൽ അംഗം കെ പി രാജേന്ദ്രൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി പ്രസാദ് തുടങ്ങിയവർ പങ്കെടുക്കും.

Eng­lish Sum­ma­ry : Flag raised for CPI Alap­puzha dis­trict conference
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.