11 December 2025, Thursday

Related news

December 4, 2025
October 15, 2025
September 23, 2025
September 20, 2025
September 11, 2025
August 16, 2025
August 4, 2025
August 1, 2025
July 31, 2025
July 27, 2025

അമേരിക്കയിലെ ടെക്സസിലെ മിന്നല്‍ പ്രളയം; മരിച്ചത് നിരവധി ആളുകൾ

Janayugom Webdesk
വാഷിംങ്ടണ്‍
July 6, 2025 8:24 am

അമേരിക്കയിലെ ടെക്സസില്‍ കനത്തനാശം വിതച്ച മിന്നല്‍ പ്രളയത്തില്‍ മരിച്ചത് നിരവധി ആളുകൾ.ഗ്വാഡലൂപ് നദിക്കരിയിലുള്ള ഹണ്ട് എന്ന ചെറുപട്ടണത്തില്‍ നടന്ന വേനല്‍ക്കാല ക്യാമ്പില്‍ പങ്കെടുത്ത അനേകം പേരെ കാണാതെയുമായി. തിരിച്ചിലും രക്ഷാ പ്രവര്‍ത്തനവും പുരോഗമിക്കുന്നു. ടെക്‌സസ്‌ ഹിൽ കൺട്രി പ്രവിശ്യയിലാണ്‌ മണിക്കൂറുകൾക്കകം കനത്ത മഴയുണ്ടായത്. കെർ കൗണ്ടിയിലുണ്ടായ തീവ്രമഴയിൽ ​ഗ്വാഡലൂപ്‌ കരകവിഞ്ഞു.

45 മിനിറ്റിൽ ജലനിരപ്പ് 26 അടി ഉയർന്നു. മൂന്ന്‌ മുതൽ ആറുവരെ ഇഞ്ച്‌ മഴ പെയ്യുമെന്നായിരുന്നു കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. എന്നാൽ 10 ഇഞ്ച്‌ (ഏകദേശം 254 മില്ലീമീറ്റർ) മഴയാണ്‌ പെയ്‌തത്‌. ഹണ്ട് പട്ടണത്തിൽ മൂന്നുമണിക്കൂറിൽ പെയ്‌തത്‌ ആറര ഇഞ്ച്‌ മഴ. ഇവിടെ 100 വർഷത്തിനിടെ ലഭിക്കുന്ന ഏറ്റവും കൂടുതൽ മഴയാണിത്‌. പ്രളയ മുന്നറിയിപ്പ്‌ നൽകിയിരുന്നില്ല.ബോട്ടിലും ഹെലികോപ്ടറിലുമായി രക്ഷാപ്രവർത്തനം തുടരുകയാണെന്ന്‌ ടെക്‌സസ്‌ ഗവർണർ ഗ്രെഗ്‌ എബട്ട്‌ അറിയിച്ചു. 

237 പേരെ രക്ഷിച്ചതായി റിപ്പോര്‍ട്ടുകളുണ്ട് . വീടുകളും വാഹനങ്ങളും മരങ്ങളും വെള്ളത്തിൽ ഒഴുകുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പലയിടത്തും വൈദ്യുതി മുടങ്ങി. റോഡുകൾ തകർന്നു. അമേരിക്കയിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനിടെയാണ്‌ കനത്ത കനത്ത മഴയും പ്രളയവും. ടെക്‌സസിലെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ റദ്ദാക്കി. ഞെട്ടിപ്പിക്കുന്ന ദുരന്തമാണിതെന്ന്‌ യുഎസ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ സമൂഹമാധ്യമത്തിൽ കുറിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.