ചലച്ചിത്ര നടി രഞ്ജിനി ജപ്തി നടപടികൾ മറച്ചുവച്ച് പണയത്തിനു ഫ്ലാറ്റ് നൽകി 20 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. രഞ്ജിനിയുടെയും ഭർത്താവ് പിയർ കോമ്പാറയുടെയും ഉടമസ്ഥതയിൽ മറൈൻഡ്രൈവിലെ അലൈൻഡ്സ് റസിഡൻസി ഫ്ലാറ്റ് സമുച്ചയത്തിലെ 9 ഡി ഫ്ലാറ്റ് 20 ലക്ഷം രൂപയ്ക്കു വാങ്ങി കബളിപ്പിക്കപ്പെട്ട സുരഭി നിക്കോളാസാണ് നടിക്കെതിരെ പരാതി ഉയന്നിച്ച് പത്രസമ്മേളനം നടത്തിയത്.
2022 ഏപ്രിൽ 22 ന് 11 മാസത്തേക്കാണ് തങ്ങൾ കരാറില്‍ ഒപ്പിട്ടത്. ഫ്ലാറ്റ്ഒഴിയുന്ന സമയത്തോ കാലാവധി കഴിയുമ്പോഴോ പണം തിരികെ നൽകാമെന്ന വ്യവസ്ഥയിലാണ് എൺപതു വയസുള്ള അമ്മയും താനും കുഞ്ഞും അങ്ങോട്ടു താമസം മാറിയത്. നടിക്ക് 20 ലക്ഷം രൂപ നൽകുകയും ചെയ്തു. എന്നാൽ രണ്ടു മാസത്തിനകം ഫ്ളാറ്റിൽ ബാങ്കുകാർ വന്ന് ജപ്തി നോട്ടീസ് പതിപ്പിച്ചു. എന്നാൽ ഫ്ളാറ്റി നു ബാധ്യതയുള്ളതാണെന്ന കാര്യം നടി രഞ്ജിനിയോ ഭർത്താവോ തങ്ങളെ നേരത്തെ അറിയിച്ചിരുന്നില്ലെന്ന് സുരഭി പറഞ്ഞു. ഇക്കാര്യം നടിയെ അറിയിച്ചപ്പോൾ തങ്ങൾക്ക് ബയർ ഉണ്ടെന്നും വിറ്റു കഴിയുമ്പോൾ എല്ലാം ശരിയാക്കാമെന്നും പറഞ്ഞു.
ഇക്കഴിഞ്ഞ ജനുവരിയിൽ ബാങ്ക് ഫ്ലാറ്റ് ജപ്തി ചെയ്തു. തുടർന്ന് പ്രായമായ അമ്മയും കുഞ്ഞുമായും തങ്ങൾക്ക് അവിടെ നിന്ന് ഇറങ്ങേണ്ടിവന്നു. ഇത്രയും സംഭവങ്ങൾ ഉണ്ടായിട്ടും രഞ്ജിനി 20 ലക്ഷം രൂപ തിരികെ കൊടുത്തില്ലെന്നും സുരഭി ആരോപിച്ചു. ഇക്കാരണങ്ങൾ കാണിച്ച് എട്ടു മാസം മുമ്പ് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് കേസെടുത്തെങ്കിലും നാളിതുവരെ ഇവരെ തുടര്‍ നടപടി ഉണ്ടായില്ല. കൈയിലുള്ള പണം നഷ്ടപ്പെട്ട തങ്ങൾ ഇപ്പോൾ വൈറ്റിലയിൽ വാടകയ്ക്ക് താമസിക്കുകയാണെന്ന് സുരഭി വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.
English Summary; Flat fraud: Complaint that actress Ranjini cheated 20 lakhs
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.