20 May 2024, Monday

എറണാകുളം ഫ്ലാറ്റ് പീഡനകേസില്‍ പ്രതി മാര്‍ട്ടിന്‍ ജോസഫിന് ജാമ്യം

Janayugom Webdesk
കൊച്ചി
September 8, 2021 6:38 pm

എറണാകുളം ഫ്ലാറ്റ് പീഡനകേസില്‍ പ്രതി മാര്‍ട്ടിന്‍ ജോസഫിന് ജാമ്യം. ലോക്ക്ഡൗണ്‍ സമയത്ത് കൊച്ചിയില്‍ കുടുങ്ങിയപ്പോഴാണ് കണ്ണൂര്‍ സ്വദേശിനിയായ യുവതി സുഹൃത്തായ തൃശ്ശൂര്‍ സ്വദേശി മാര്‍ട്ടിന്‍ ജോസഫ് പുലിക്കോട്ടിലിനൊപ്പം കൊച്ചിയിലെ ഫ്ളാറ്റില്‍ താമസം ആരംഭിച്ചത്.

ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ ഹൈക്കോടതി കര്‍ശന ഉപാധികളോടെയാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്.വിവാഹ വാഗ്ദാനം നല്‍കിയ മാര്‍ട്ടിന്‍ എന്നാല്‍ വിവാഹത്തിന് തയ്യാറായില്ല. തുടര്‍ന്ന് യുവതി ബന്ധത്തില്‍ നിന്ന് പിന്‍മാറാന്‍ ശ്രമിച്ചത്തിന്റെ പ്രകോപനത്തില്‍ മാര്‍ട്ടിന്‍ യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയും നഗ്ന വീഡിയോ ചിത്രീകരിയ്ക്കുകയുമായിരുന്നു.ഫ്ലാറ്റില്‍ നിന്ന് രക്ഷപ്പെട്ട യുവതി ബെംഗളൂരുവില്‍ സുഹൃത്തിന്‍റെ അടുത്ത് എത്തിയതിന് ശേഷം പരാതി നല്‍ക്കുകയായിരുന്നു. തൃശ്ശൂര്‍ മുണ്ടൂരില്‍ കാട്ടില്‍ അയ്യന്‍കുന്ന് നിന്നും ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ പ്രത്യേക അന്വേഷണ സംഘം മാര്‍ട്ടിനെ പിടികൂടിയത് .

Eng­lish sum­ma­ry; flat rape case fol­low up

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.