303 ഇന്ത്യക്കാരുമായി നിക്കരാഗ്വയ്ക്ക് പറന്ന വിമാനം അടിയന്തരമായി ഫ്രാന്‍സിലിറക്കി. യാത്രാ ഉദ്ദേശ്യത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് വിമാനം തടയുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പ്രാദേശിക സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. മനുഷ്യക്കടത്താണെന്നാണ് അനുമാനം.
ദുബായില്‍ നിന്ന് വ്യാഴാഴ്ചയാണ് വിമാനം പുറപ്പെട്ടത്. റൊമാനിയന്‍ ചാര്‍ട്ടേഡ് കമ്പനിയായ ലെജന്‍ഡ് എയര്‍ലൈന്‍സിന്റെ എ340 വിമാനമാണിത്. താരതമ്യേന ചെറുതായ വാട്രി വിമാനത്താവളത്തിലാണ് വിമാനം അടിയന്തരമായി ഇറക്കിയത്.
സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണ്. മധ്യ അമേരിക്കയിലെത്തിയ ശേഷം യുഎസിലേക്കോ കാനഡയിലേക്കോ അനധികൃതമായി കടക്കാനായിരുന്നു ഇവരുടെ നീക്കമെന്നാണ് കരുതുന്നത്.
English Summary: Flight carrying 303 Indians intercepted in France; Suspected of human trafficking
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.