കുട്ടനാട്ടിൽ വീണ്ടും മടവീഴ്ച്ച. മട വീണ് വീട് തകർന്നു. ആളപായമില്ല. ശനിയാഴ്ച രാത്രിയിലും ഞായറാഴ്ച പുലര്‍ച്ചെയുമായാണ് തകര്‍ന്നത്. ഞായറാഴ്ച വെളുപ്പിനെ ആറ് മണിയോടെയാണ് ചമ്പക്കുളം പഞ്ചായത്ത് നാലാം വാര്‍ഡിലെ തെക്കേക്കര മൂലംപള്ളിക്കാട് പാടശേഖരത്തില്‍ മടവീണത്. പാടത്തോട് ചേര്‍ന്നുള്ള നൂറുപറച്ചിറ ഓമനക്കുട്ടന്റെ വീടാണ് വെള്ളപ്പാച്ചിലില്‍ തകര്‍ന്നു പോയത്. ശനിയാഴ്ച രാത്രി ബണ്ടില്‍ അള്ള വീണയുടനെ നാട്ടുകാർ മുന്‍കൈ എടുത്ത് ഇവരെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. സിമന്റ് കട്ടകൊണ്ട് കെട്ടിയ വീട്ടിലെ മുഴുവന്‍ സാധനങ്ങളും നഷ്ടപ്പെട്ടെന്ന് ഓമനക്കുട്ടന്‍ പറഞ്ഞു. സഹോദരന്റെ വീട്ടിലാണ് ഇദ്ദേഹം താമസിക്കുന്നത്. 160 ഏക്കര്‍ വരുന്ന പാടത്ത് രണ്ടാം കൃഷിക്കായി നിലം ഒരുക്കല്‍ പൂര്‍ത്തിയായപ്പോഴാണ് മടവീഴ്ച. പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ ആറുന്നൂറ് ചക്കംകരി പാടത്താണ് ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് മടവീണത്. ശക്തമായ വെള്ളപ്പാച്ചിലില്‍ സമീപത്തുള്ള മുപ്പത്തഞ്ചില്‍ ചിറ വീട്ടില്‍ ജയകുമാറിന്റെ വീടിന്റെ അടിത്തറ ഇളകി ഒരു ഭാഗത്തേക്ക് ചരിഞ്ഞ നിലയിലാണ്. വീട് തകര്‍ന്നതിനുപിന്നാലെ കുടുംബത്തോടെ ജയന്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറിയിരുന്നു.
English Summary: flood disaster at Alappuzha
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.