22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024

ഡല്‍ഹി കോച്ചിംഗ് സെന്ററിലെ പ്രളയം;കുട്ടികളെ ബേസ്‌മെന്റില്‍ പഠിപ്പിച്ചത് അനധികൃതമായി

Janayugom Webdesk
ന്യൂഡല്‍ഹി
July 28, 2024 1:55 pm

ഡല്‍ഹി ഐ.എ.എസ് കോച്ചിംഗ് സെന്ററിലെ ബേസ്‌മെന്റിലുണ്ടായ വെള്ളപ്പൊക്കത്തില്‍ മലയാളിയടക്കം വിദ്യാര്‍ത്ഥികള്‍ മരണപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി ഡല്‍ഹി മേയര്‍.വിദ്യാര്‍ഥികളെ ബേസ്‌മെന്റില്‍ പഠിപ്പിച്ചിരുന്നത് നിയമവിരുദ്ധമായിട്ടാണെന്ന് മേയര്‍ പറഞ്ഞു.ഇന്നലെയാണ് ഓള്‍ഡ് രാജേന്ദര്‍ നഗറിലെ റാവുസ് ഐ.എ.എസ് കോച്ചിംഗ് സെന്ററില്‍ ബേസ്‌മെന്റില്‍ വെള്ളപ്പൊക്കമുണ്ടാകുകയും അത് ഭീകരമായതോടെ മുങ്ങല്‍ വിദഗ്ധരുടെ സഹായചം ആവശ്യമാകുകയും ആയിരുന്നു.ഒരാഴ്ച മുന്‍പ് സ്ഥലത്ത് മഴ ഉണാടയപ്പോള്‍ സമാനമായ സംഭവം ഉണ്ടായതായി ചില വിദ്യാര്‍ഥികള്‍ പറയുന്നു.കോച്ചിംഗ് സെന്ററിന്റെ ഉടമസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തു.മലയാളിയടക്കം 3 കുട്ടികള്‍ വെള്ളപ്പൊക്കത്തില്‍ മരണപ്പെട്ടു.ദുരന്തം നടക്കാനിടയായ അശ്രദ്ധയില്‍ ഏതെങ്കിലും എം.സി.ഡിഓഫീസര്‍മാര്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കാന്‍ ഡല്‍ഹി മേയര്‍ ഷെല്ലി ഒബ്‌റോയ് ഉത്തരവിട്ടു.

Eng­lish Summary;Flood in Del­hi Coach­ing Cen­tre; Chil­dren were taught in the base­ment illegally
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.