പശ്ചിമബംഗാള്‍ തലസ്ഥാനവും അതിന്‍റെ ചുറ്റുമുള്ള ജില്ലകളും വെള്ളത്തിലായിട്ടും കൊല്‍ക്കത്ത നേതാജി സുഭാഷ് ചന്ദ്ര ബോസ് ഇന്‍റര്‍നാഷണല്‍ വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി മുന്നോട്ട് പോകുന്നു.എയര്‍പോര്‍ട്ടിലെ റണ്‍വേകളും ടാക്സി വേകളും പ്രളയത്തിലായതായാണ് അവിടെ നിന്നും ലഭിക്കുന്ന ദൃശ്യങ്ങളില്‍ നിന്ന് മനസ്സിലാകുന്നത്.ഹൗറ,സോള്‍ട്ട് ലേക്ക്,ബറാക്പൂര്‍ ഉള്‍പ്പെടെയുള്ള കല്‍ക്കട്ടയുടെ അയല്‍പ്രദേശങ്ങളെല്ലാം തുടര്‍ച്ചയായി മഴപെയ്തത് മൂലം വെള്ളത്തിലാണ്.ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച് ആഴത്തിലുള്ള മഴയായി മാറുകയായിരുന്നു.
Kolkata | Flight operations at Kolkata Airport are proceeding normally despite heavy rainfall. Both the runway and all taxiways are fully operational.
However, a few parking stands are affected by waterlogging for which additional pumps have been deployed. pic.twitter.com/ddrEu4rmVE
— NDTV (@ndtv) August 3, 2024
കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നതനുസരിച്ച് ഈ ന്യൂനമര്‍ദ്ദം ശക്തിയുള്ള മണ്‍സൂണായി മാറി ബിഹാറിലേക്കും ഉത്തര്‍പ്രദേശിലേക്കും നീങ്ങിക്കൊണ്ടിരിക്കുകയാണ്.ഇത് പശ്ചിമ ബംഗാളിന്‍റെ തെക്കന്‍ ജില്ലകളില്‍ ഇടതടവില്ലാത്ത മഴ ഉണ്ടാകുന്നതിന് കാരണമാകുന്നു.കൊല്‍ക്കത്തയുടെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.നിലവിലെ സ്ഥിതി ഒരു ദിവസം മുഴുവന്‍ നിലനില്‍ക്കാന്‍ സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.
English Summary;Flooding at Calcutta airport; planes parked on waterlogged taxiways
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.