17 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 16, 2025
April 8, 2025
April 7, 2025
April 6, 2025
April 3, 2025
March 31, 2025
March 10, 2025
March 3, 2025
February 25, 2025
February 18, 2025

പലസ്തീനികളെ ദുരിതത്തിലാഴ്ത്തി വെള്ളപ്പൊക്കവും, കൊടുങ്കാറ്റും

Janayugom Webdesk
ന്യൂഡല്‍ഹി
January 1, 2025 1:31 pm

പലസ്തീനികളെ ദുരിതത്തിലാഴ്ത്തി വെള്ളപ്പൊക്കവും, കൊടുങ്കാറ്റും. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ ഖാന്‍ യുനുസിലെ നൂറോളം ടെന്റുകളില്‍ വെള്ലം കയറിയതായി യുഎന്‍ ഏജന്‍സിയായ അനര്‍വ റിപ്പോര്‍ട്ട് ചെയ്തു. മധ്യ ഗസ സിറ്റി, മവാസി, ഖാന്‍ യൂനിസ്, റഫ, പടിഞ്ഞാറന്‍ ദേര്‍ അല്‍-ബലാഹ് എന്നിവിടങ്ങളിലെ അഭയാര്‍ത്ഥി ക്യാമ്പുകളെയാണ് വെള്ളപ്പൊക്കം സാരമായി ബാധിച്ചിരിക്കുന്നത്. ഗസയില്‍ നിന്ന് കുടിയിറക്കപ്പെട്ട ഭൂരിഭാഗം പലസ്തീനികളും അഭയം തേടിയിരിക്കുന്നത് ഈ പ്രദേശങ്ങളിലാണ്.

കണക്കുകള്‍ പ്രകാരം ഗസയില്‍ നിന്ന് 1.9 ദശലക്ഷം പലസ്തീനികള്‍ കുടിയിറക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും അഭയകേന്ദ്രങ്ങളിലാണ് താമസിക്കുന്നത്. വെള്ളപ്പൊക്കത്തില്‍ നിന്ന് നവജാത ശിശുക്കളെ ഉള്‍പ്പെടെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് കോളുകള്‍ ലഭിച്ചതായി പലസ്തീന്‍ സിവില്‍ ഡിഫന്‍സ് പറഞ്ഞു.വെള്ളപ്പൊക്കവും മഴയും അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്ന കുട്ടികളെയും പ്രായമായവരെയും സാരമായി ബാധിച്ചതായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ പ്രതികരിച്ചു. കഴിഞ്ഞ ദിവസം ഗസയിലെ അതിശൈത്യത്തെ തുടര്‍ന്ന് നാല് നവജാത ശിശുക്കളും ഒരു ആരോഗ്യ പ്രവര്‍ത്തകനും മരിച്ചിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.