അസമിൽ പ്രളയക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 106 ആയി ഉയര്‍ന്നു. 24 ജില്ലകൾ പ്രളയ ദുരിതത്തിലാണ്. യുപിയിൽ പല മേഖലകളും പ്രളയ ഭീഷണിയിൽ നേരിടുകയാണ്. ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും മണ്ണിടിച്ചിലുണ്ടായുള്ള ഗതാഗതം തടസപ്പെട്ടു. അസം അടക്കമുള്ള വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുകയാണ്. 24 ജില്ലകളിൽ കനത്ത നാശനഷ്ടമുണ്ടായി. 14 ലക്ഷം ജനങ്ങൾ ഇപ്പോഴും ദുരിതത്തിലാണ്.
അസമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസിരംഗ ദേശീയ ഉദ്യാനത്തിൽ 174 ലധികം വന്യമൃഗങ്ങൾ ചത്തു. മേഘാലയയിലും മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം സ്തംഭിച്ചു. യുപിയിൽ 65 പേരാണ് പ്രളയക്കെടുതിയിൽ മരിച്ചത്. വിവിധമേഖലകൾ പ്രളയ ഭീഷണി നേരിടുകയാണ്. ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും മണ്ണും പാറയുമിടിഞ്ഞു ഗതാഗത തടസ്സപ്പെട്ടു. ജമ്മു കശ്മീരിലെ ഉധംപൂരിൽ മഴയിൽ പലയിടങ്ങളിലും മണ്ണിടിഞ്ഞ് റോഡ് ഗതാഗതം തടസ്സപ്പെട്ടു. ഡല്‍ഹിയില്‍ പലയിടങ്ങളിലും പുലർച്ചെ മുതൽ കനത്ത മഴയാണ്. പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. റോഡ് – മെട്രോ ഗതാഗതത്തെയും മഴ ബാധിച്ചു. വരും ദിവസങ്ങളില്‍ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇടിമിന്നലോടുകൂടി അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.
English Summary: Floods in Assam; The death toll has reached 106
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.