15 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

April 15, 2025
April 14, 2025
April 14, 2025
April 14, 2025
April 14, 2025
April 14, 2025
April 14, 2025
April 14, 2025
April 14, 2025
April 13, 2025

സത്യൻ മൊകേരിയുടെ പ്രചരണ യാത്രയില്‍ പ്രവര്‍ത്തരുടെ ഒഴുക്ക്

Janayugom Webdesk
വയനാട്
November 3, 2024 5:13 pm

ചുള്ളിക്കാപ്പറമ്പ്, കുറ്റിപ്പാലം കടന്ന് തുറന്ന വാഹനത്തില്‍ മശ്ശേരിയിലെത്തുമ്പോള്‍ ചെറുപൂരവരവുകള്‍ പോലെ ചെങ്കൊടിയും സ്ഥാനാര്‍ഥിയുടെ ചിത്രങ്ങളും വഹിച്ച് പ്രവര്‍ത്തകരുടെ ഒഴുക്ക്. മേളക്കൊഴുപ്പ് മുന്നേ. ചിഹ്നം പതിച്ച തൊപ്പിയേന്തിയ കുരുന്നുകള്‍ സ്ഥാനാര്‍ഥിയെ പൊതിയുന്നു. ആനയാംകുന്നിലെ സ്വീകരണത്തില്‍ വനിതകളുടെ വലിയപങ്കാളിത്തം. കളരിക്കണ്ടിയും കൂമ്പാറയും കടന്ന് കൂടരഞ്ഞിയെലെത്തുമ്പോള്‍ ആളുന്ന കൊടുംവെയില്‍, വയനാടിന്റെ പ്രതീക്ഷയായ സ്ഥാനാര്‍ഥിയെ കാണാനും കേള്‍ക്കാനും വെയില്‍ മറന്ന് തടിച്ചുകൂടിയത് നൂറുകണക്കിന് ആളുകള്‍, ദളങ്ങള്‍ ആകാശത്തേക്കെറിഞ്ഞ് പൂച്ചണ്ട് നല്‍കി ഹാരമണിയിച്ച് സ്ഥാനാര്‍ഥിയെ വരവേറ്റു.

ഉച്ചകഴിഞ്ഞ 2.45ന് പര്യടനം താഴേതിരുവമ്പാടിയിലേയ്ക്ക്, തോട്ടത്തില്‍ കടവില്‍ എത്തുമ്പോള്‍ തുലാവര്‍ഷം തകര്‍ത്താരംഭിച്ചിരുന്നു. കാലാവാസ്ഥയുടെ പ്രതികൂലാവസ്ഥയില്‍ ജനങ്ങള്‍ കടത്തിണ്ണകളിള്‍ കൂട്ടംകൂടി. തുടര്‍സ്വീകരണ കേന്ദ്രങ്ങളായ പാമ്പിഴഞ്ഞപാറ, പൂല്ലൂരാംപാറ, നെല്ലിപൊയില്‍ മലയോരമേഖലകളിലെ സ്വീകരണകേന്ദ്രങ്ങളില്‍ മഴതിമിര്‍ത്ത് കൂടെ സഞ്ചരിച്ചു.

 

പടക്കങ്ങള്‍ നനഞ്ഞെങ്കിലും മുദ്രാവാക്യങ്ങള്‍ കൂടുതല്‍ ആവേശത്തോടെ മുഴങ്ങി. കോടഞ്ചേരിയില്‍ കര്‍ഷക പങ്കാളിത്തം പ്രകടമായിരുന്നു. ചുറ്റും കൂടി കാര്‍ഷിക പ്രശ്നങ്ങള്‍ പങ്കുവയ്ക്കാനാഗ്രഹിച്ചവരോട് ക്ഷീരമന്ത്രി ആ മേഖലയിലെ വലിയ സാധ്യതകള്‍ ചൂണ്ടിക്കാട്ടി. കാവുംപുറം, ഈങ്ങാപ്പുഴ എന്നിവടങ്ങളില്‍ പൊതുയോഗം മണിക്കൂറുകള്‍ നീണ്ടു. എണ്ണം പറഞ്ഞ് സംസ്ഥാന സര്‍ക്കാരിന്റെ വികസനങ്ങള്‍ വിവരിച്ചു നേതാക്കള്‍. സ്വീകരണം ഉത്സവമായി. വെസ്റ്റ് കൈതപോയില്‍ നടന്ന സമാപനസമ്മേളനത്തില്‍ ക്ഷീരവികസനമന്ത്രി ജെ ചി‍ഞ്ചുറാണി മുഖ്യപ്രഭാഷണം നടത്തി. വിവിധ സ്വീകരണസ്ഥലങ്ങളില്‍ ഇടതുമുന്നണിനേതാക്കളായ പി സന്തോഷ്കുമാര്‍, എംഎല്‍എമാരായ ഇകെ വിജയന്‍,ലിന്റോ ജോസഫ് ‚അജയ് ആവ്ള, അഡ്വ.ചാന്ദിനി,അരുണ്‍ കെ എസ്, നാസര്‍ കൊളായി,വിഎ സെബാസ്റ്റ്യന്‍,എബ്രഹാം മാനുവേല്‍,ടിഎം തോമസ്, ഇ രമേശ് ബാബു എന്നിവര്‍ പ്രസംഗിച്ചു.

ലിന്റോ ജോസഫ് എംഎല്‍എ, കെകെ മോഹന്‍മാസ്റ്റര്‍ എന്നിവര്‍ സ്ഥാനാര്‍ഥി സത്യന്‍ മൊകേരിക്കൊപ്പം തുറന്ന വാഹനത്തില്‍ സഞ്ചരിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.