
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. വെള്ളിയാഴ്ച രാവിലെ വൻ കുതിപ്പ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഉച്ചയോടെ സ്വർണവില കുറഞ്ഞത്. ഗ്രാമിന് 235 രൂപ കുറഞ്ഞ് 14,405 ആയി. പവൻ വിലയിൽ 1880 രൂപ കുറഞ്ഞ് 1,15,240 രൂപയായി. 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 195 രൂപ കുറഞ്ഞ് 11,835 രൂപയായി. ഇന്ന് രാവിലെ സ്വർണവില ഗ്രാമിന് 495 രൂപ വർധിച്ച് 14,640 രൂപയായിരുന്നു. പവന്റെ വില വെള്ളിയാഴ്ച രാവിലെ 1,17,120 രൂപയിലെത്തി പുതിയ റെക്കോഡ് കുറിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഉച്ചയോടെ വില കുറഞ്ഞത്. അതേസമയം ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് നേട്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്. അര ശതമാനം നേട്ടത്തോടെ ഔൺസിന് 4,912.2 ഡോളറിലാണ് സ്പോട്ട് ഗോൾഡ് വ്യാപാരം. യുഎസ് ഗോൾഡ് ഫ്യൂച്ചറും 0.9 ശതമാനം നേട്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.