
മഹാകവി ജി ശങ്കരക്കുറുപ്പ് ഏർപ്പെടുത്തിയ ഗുരുവായൂരപ്പൻ ട്രസ്റ്റിന്റെ 2025‑ലെ ഓടക്കുഴൽ പുരസ്കാരത്തിന് പ്രശസ്ത സാഹിത്യ വിമർശകൻ ഇ പി രാജഗോപാലൻ അർഹനായി. 2021 ഓഗസ്റ്റിൽ പ്രസിദ്ധീകരിച്ച ‘ഉൾക്കഥ’ എന്ന സാഹിത്യ വിമർശന ഗ്രന്ഥത്തിനാണ് പുരസ്കാരം. 30, 000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. ഇന്ത്യയിലെ ആദ്യ ജ്ഞാനപീഠജേതാവായ മഹാകവി ജി ശങ്കരക്കുറുപ്പ് തനിക്ക് ലഭിച്ച സമ്മാനത്തുകയുടെ ഒരംശം നിക്ഷേപിച്ച് രൂപീകരിച്ചതാണ് ഗുരുവായൂരപ്പൻ ട്രസ്റ്റ്. 1968 മുതൽ മലയാളത്തിലെ മികച്ച സാഹിത്യ കൃതികൾക്ക് ട്രസ്റ്റ് നൽകിവരുന്നതാണ് ഈ പുരസ്കാരം.
മഹാകവിയുടെ ചരമവാർഷിക ദിനമായ 2026 ഫെബ്രുവരി 2‑ന് വൈകുന്നേരം 5 മണിക്ക് എറണാകുളം സമസ്ത കേരള സാഹിത്യ പരിഷത്ത് മന്ദിരത്തിലെ മഹാകവി ജി. ഓഡിറ്റോറിയത്തിൽ പുരസ്കാര സമർപ്പണ ചടങ്ങ് നടക്കും. ചടങ്ങിൽ പ്രശസ്ത സാഹിത്യകാരനും ട്രസ്റ്റ് പ്രസിഡന്റുമായ സി രാധാകൃഷ്ണൻ അവാർഡ് സമ്മാനിക്കും. തുടർന്ന് പ്രശസ്ത സാഹിത്യ വിമർശകൻ ഡോ. ഇ വി രാമകൃഷ്ണൻ, കവി പി എൻ ഗോപികൃഷ്ണൻ എന്നിവർ പ്രഭാഷണം നടത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.